Quantcast

മോൻസനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു; അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല

മോൻസന്റെ തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഡി.ജി.പി രൂപീകരിച്ചിരുന്നു. ആദ്യത്തെ അന്വേഷണ സംഘം കണ്ടെത്തിയ നിഗമനങ്ങളിൽ നിന്ന് മുന്നോട്ടു പോകാൻ പുതിയ സംഘത്തിനും സാധിച്ചിട്ടില്ല.

MediaOne Logo

Web Desk

  • Published:

    12 Oct 2021 1:30 AM GMT

മോൻസനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു; അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല
X

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കൽനെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു. പുതിയ അന്വേഷണസംഘം രൂപീകരിച്ചിട്ടും കേസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.മോൻസണ് വേണ്ടി വ്യാജരേഖകൾ ഉണ്ടാക്കി നൽകിയവരെ കണ്ടെത്താനും അന്വേഷണസംഘത്തിന് ആയിട്ടില്ല.

കഴിഞ്ഞ മാസം 26നാണ് ആറുപേരുടെ പരാതിയിൽ മോൻസൻ മാവുങ്കൽനെ ക്രൈംബ്രാഞ്ച് പിടികൂടിയത്. അറസ്റ്റിലായി രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണത്തിൽ കാര്യമായി മുന്നോട്ടു പോകാൻ ക്രൈംബ്രാഞ്ചിന് ആയിട്ടില്ല. നിരവധി വ്യാജ രേഖകൾ കാണിച്ചുകൊണ്ടായിരുന്നു മോൻസൻ പലരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തത്. മോൻസൻ ഒറ്റ്ക്കാണ് തട്ടിപ്പുകൾ നടത്തിയതെന്ന് ക്രൈംബ്രാഞ്ച് ആവർത്തിക്കുന്നു. എന്നാൽ ബാങ്ക് രേഖകളുടെ വ്യാജരേഖകൾ ഉണ്ടാക്കാൻ മോൻസന് ഒറ്റ്ക്ക് സാധിക്കില്ല എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എങ്കിൽ വ്യാജ രേഖകൾ നിർമ്മിച്ചു നൽകിയവർ ആരെന്ന് കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ അന്വേഷണസംഘത്തിനായില്ല. പരാതി അട്ടിമറിക്കാൻ ഇയാൾക്ക് സഹായം ചെയ്തിരുന്ന പോലീസിലെ ഉന്നതരിലേക്കും അന്വേഷണം എത്തിയിട്ടില്ല.

മോൻസന്റെ തട്ടിപ്പുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഡി.ജി.പി രൂപീകരിച്ചിരുന്നു. ആദ്യത്തെ അന്വേഷണ സംഘം കണ്ടെത്തിയ നിഗമനങ്ങളിൽ നിന്ന് മുന്നോട്ടു പോകാൻ പുതിയ സംഘത്തിനും സാധിച്ചിട്ടില്ല. മോൻസന് പോലീസ് സംരക്ഷണം നൽകിയതിനെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. ഈ മാസം 26 ന് മുമ്പ് വിശദീകരണം നൽകാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.


TAGS :

Next Story