ഇസ്രായേലിൽ നിന്ന് മുങ്ങിയ ബിജു എവിടെയെന്നറിയില്ല, വിസ റദ്ദാക്കാൻ നടപടി തുടങ്ങി; കൃഷിമന്ത്രി
' ബിജുവിനെ കണ്ടെത്തി തിരികെ എത്തിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തം'
തിരുവനന്തപുരം: ഇസ്രായേലിൽ നിന്ന് മുങ്ങിയ കർഷകൻ ബിജു കുര്യന്‍ എവിടെയാണെന്ന് അറിയില്ലെന്ന് കൃഷി മന്ത്രി പി.പ്രസാദ്. 'ബിജുവിന്‍റെ വിസ റദ്ദാക്കാൻ നടപടി തുടങ്ങി. ഇസ്രായേലിൽ മുങ്ങിയത് ബോധപൂർവമാണ്.വിസ റദ്ദാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും ആളെ കണ്ടെത്തി തിരികെ എത്തിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന കൃഷിവകുപ്പ് ഇസ്രായേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിനായി ഈ മാസം 12നാണ് ഇസ്രായേലിലേക്ക് അയച്ചത്. സംഘത്തിലെ 27 കർഷകരിൽ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശിയായ ബിജുവിനെ കഴിഞ്ഞ വെള്ളിയാഴ്ച കാണാതാവുകയായിരുന്നു. 17ന് തിയതി ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ സംഘത്തിൽ നിന്നും ബിജുവിനെ കാണാതാവുകയായിരുന്നു. ഇവർ താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാനായി പോയപ്പോഴാണ് ഇയാളെ കാണതായത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈവശം വെച്ചത് ഇയാൾ മുങ്ങിയ സംശയം ബലപ്പെടുത്തുന്നു. സംഘം അറിയിച്ചതിനെ തുടർന്ന് ഇസ്രയേൽ പൊലീസ് സ്ഥലത്തെത്തി.
സി.സി.ടി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഇയാൾ ബോധപൂർവം മുങ്ങിയതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പിന്നീട് വ്യക്തമാക്കിയിരുന്നു. താൻ സുരക്ഷിതനാണെന്ന് ബിജു ഭാര്യക്ക് മെസേജ് അയച്ചിരുന്നു.
ഇസ്രായേൽ സന്ദർശനത്തിനിടെ കർഷകൻ മുങ്ങിയത് 6 ദിവസത്തെയും പഠനം പൂർത്തിയാക്കിയ ശേഷമെന്ന് കൂടെയുണ്ടായിരുന്ന കര്‍ഷകര്‍ പറഞ്ഞിരുന്നു. റൂമിൽ നിന്ന് എല്ലാവരുടെയും കൂടെയാണ് ബിജു കുര്യനും ഇറങ്ങിയതെന്നും പെയിൻ ബാം എടുക്കാൻ എന്ന് പറഞ്ഞാണ് റൂമിലേക്ക് പോയി പിന്നിട് കാണാതായി, നിരന്തരം അന്വേഷിച്ചെങ്കിലും കണ്ടത്തനായിലെന്ന് ബിജു കുര്യന് ഒപ്പമുണ്ടായിരുന്ന കർഷകൻ തൃശൂർ സ്വദേശിയായ ജോബി ഡേവിഡ് മീഡിയ വണിനോട് പറഞ്ഞിരുന്നു.
Adjust Story Font
16