എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ മന്ത്രിയായി തുടരും
മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും കാത്തിരിക്കാനുമാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്
തിരുവനന്തപുരം: എൻസിപിയിലെ മന്ത്രി മാറ്റം ഉടനില്ല. എ.കെ ശശീന്ദ്രൻ മന്ത്രി സ്ഥാനത്ത് തുടരും. മുഖ്യമന്ത്രിയും എൻസിപി നേതാക്കളും ചേർന്ന നിർണായക യോഗത്തിനു പിന്നാലെയാണ് തീരുമാനം. മന്ത്രിമാറ്റത്തിൽ ആലോചന വേണമെന്നും കാത്തിരിക്കാനുമാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്.
തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് പാർട്ടി തീരുമാനമെന്ന് സംസ്ഥാന അധ്യക്ഷൻ പി.സി ചാക്കോ പറഞ്ഞു. എന്നാല്‍ ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് വേണം കരുതാൻ. ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം എൻസിപി ദേശിയ അധ്യക്ഷൻ ശരത് പവാറും അംഗീകരിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിനു പിന്നാലെയായിരിക്കും മന്ത്രിമാറ്റമെന്നായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ശശീന്ദ്രന്‍ പറഞ്ഞിരുന്നു. പകരം സംസ്ഥാന അധ്യക്ഷ പദവി അദ്ദേഹം ആവശ്യപ്പെടുമെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.
Adjust Story Font
16