Quantcast

കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ എയർ ലിഫ്റ്റിങ്ങിന് പണം ആവശ്യപ്പെട്ടിട്ടില്ല; കേരളത്തോട് വ്യത്യസ്ത സമീപനമെന്ന് കെ.വി. തോമസ്

കേന്ദ്രമന്ത്രി നേരത്തെ തനിക്ക് അയച്ച കത്തിലും എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചിട്ടില്ല

MediaOne Logo

Web Desk

  • Updated:

    2024-12-14 06:48:51.0

Published:

14 Dec 2024 4:43 AM GMT

kv thomas
X

കൊച്ചി: കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ എയർ ലിഫ്റ്റിങ്ങിന് പണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഡൽഹിയിലെ സംസ്ഥാന സർക്കാരിന്‍റെ പ്രതിനിധി കെ.വി. തോമസ് . കേന്ദ്രമന്ത്രി നേരത്തെ തനിക്ക് അയച്ച കത്തിലും എയർ ലിഫ്റ്റിങ്ങിന് പണം ചോദിച്ചിട്ടില്ല. മറ്റു സംസ്ഥാനങ്ങളോടുള്ള സമീപനമല്ല കേന്ദ്രത്തിന് കേരളത്തോടെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

''കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട ന്യായമായ സാമ്പത്തിക സഹായം പ്രത്യേകിച്ചും പ്രകൃതി ദുരന്തത്തില്‍ തരുന്നില്ലെന്ന് മാത്രമല്ല, വ്യാജ പ്രചരണം നടത്തുകയാണ്. ഇവിടെ ദുരന്തം വന്നതിന് ശേഷം ആന്ധ്രയില്‍ ദുരന്തമുണ്ടായി, തമിഴ്നാട്ടിലുണ്ടായി. അവരോടൊക്കെ വളരെ ഉദാരമായിട്ടാണ് ചെയ്തത്. കേരളം എന്ത് തെറ്റാണ് ചെയ്തത്. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുള്ള സർക്കാർ ഉണ്ടായതാണോ കേരളത്തിന്‍റെ തെറ്റ്. അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെയും ഫെഡറിലസത്തിന്‍റെയും ഭാഗമല്ലേ? ദാനം ചോദിക്കുകയും യാചിക്കുകയുമല്ല ചെയ്യുന്നത്. നമുക്ക് കിട്ടേണ്ട ന്യായമായ സഹായം ചോദിക്കുകയാണ്. സകല ഡീറ്റെയ്‍ല്‍സും കൊടുത്തിട്ടുണ്ട്. പേടിപ്പിച്ചാലൊന്നും പേടിക്കുന്ന സംസ്ഥാനമല്ല കേരളം'' കെ.വി. തോമസ് പറയുന്നു.



TAGS :

Next Story