Quantcast

കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ഓണം ആനുകൂല്യമില്ല; സെക്രട്ടേറിയറ്റിന് മുന്നിൽ മണ്ണ് കഞ്ഞിവെച്ച് പ്രതിഷേധം

മറ്റു ഡിപ്പോകളിൽ പട്ടിണി കഞ്ഞി സമരത്തിനും ആഹ്വാനമുണ്ട്

MediaOne Logo

Web Desk

  • Published:

    15 Sep 2024 1:14 AM GMT

ksrtc
X

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ഓണം ആനുകൂല്യങ്ങള്‍ നല്‍കാത്തതിനെതിരെ തൊഴിലാളി യൂണിയനുകള്‍ രംഗത്ത്. പ്രതിപക്ഷ യൂണിയനായ ടിഡിഎഫ് തിരുവോണ നാളിൽ സെക്രട്ടേറിയറ്റിന് മുന്നില്‍ മണ്ണ് കഞ്ഞി സമരം നടത്തും.

മറ്റു ഡിപ്പോകളിൽ പട്ടിണി കഞ്ഞി സമരത്തിനും ആഹ്വാനമുണ്ട്. 2500 രൂപയാണ് കെഎസ്ആർടിസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ബോണസ്. അതേസമയം, ആനുകൂല്യങ്ങള്‍ നിഷേധിക്കില്ലെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാര്‍ അറിയിച്ചത്.

ഒറ്റത്തവണ ശമ്പളം നൽകി എന്നതൊഴിച്ചാൽ കെഎസ്ആർടിസിയിൽ ഇക്കുറി മറ്റ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. സമീപകാലങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു ദുസ്ഥിതി. ജീവനക്കാർക്ക് ഓണം ഫെസ്റ്റിവൽ അലവൻസും ബോണസും നൽകാനുള്ള പരിശ്രമങ്ങളിലാണെന്നാണ് മാനേജ്മെന്‍റ് അറിയിച്ചത്.

എന്നാൽ, ശനിയാഴ്ച ബാങ്ക് അവധിയായതോടെ ഇതിനുള്ള വഴിയുമടഞ്ഞു. ഒറ്റത്തവണ ശമ്പള വിതരണം എന്നതുതന്നെ മന്ത്രിയുടെ വാക്ക് പാലിക്കാൻ നടത്തിയ താൽക്കാലിക ക്രമീകരണമാണ്. ഡീസലിനുള്ള തുക വകമാറ്റിയാണ് ഇക്കുറി ശമ്പളം നൽകിയത്. സ്വന്തം നിലക്ക് ശമ്പളം നൽകാനുള്ള സാമ്പത്തിക സ്ഥിതിയിലേക്ക് ഇനിയും സ്ഥാപനം എത്തിയിട്ടില്ല. ഇതിനിടെ ഓണം ആനുകൂല്യങ്ങളെക്കുറിച്ചുള്ള ചർച്ചകളും കെട്ടടങ്ങുകയായിരുന്നു.

TAGS :

Next Story