പരിപാലിക്കാന്‍ ആളില്ല; അഞ്ചേക്കര്‍ ഭൂമിയിലെ കൃഷി വെട്ടിനശിപ്പിച്ച് കർഷകന്‍
ഇടുക്കി മറയൂരിലെ കർഷകനായ വട്ടവയലില്‍ ബാബുവാണ് നഷ്ടങ്ങള്‍ സഹിക്കാനാകാതെ നെല്‍ക്കതിർ ഉള്‍പ്പെടെ വെട്ടിക്കളഞ്ഞത്
പരിപാലിക്കാന്‍ ആളെ കിട്ടാതായതോടെ അഞ്ച് ഏക്കർ ഭൂമിയിലെ കൃഷി വെട്ടിനശിപ്പിച്ച് ഒരു കർഷകന്‍. ഇടുക്കി മറയൂരിലെ കർഷകനായ വട്ടവയലില്‍ ബാബുവാണ് നഷ്ടങ്ങള്‍ സഹിക്കാനാകാതെ നെല്‍ക്കതിർ ഉള്‍പ്പെടെ വെട്ടിക്കളഞ്ഞത്. വർഷം തോറും ബാബു കൃഷിയിറക്കിയിരുന്നത് ലക്ഷക്കണക്കിന് രൂപ മുടക്കിയാണ്. വന്യമൃഗ്യ ശല്യം കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ രാത്രി ഉറക്കമിളച്ച് കാവലിരുന്നു. അങ്ങനെ പരിപാലിച്ച കൃഷിയാണ് മറ്റുവഴികളില്ലാതെ ബാബു വെട്ടിക്കളഞ്ഞത്.
നെല്‍കൃഷി മാത്രമല്ല... തക്കാളിയും, ക്യാബേജും വെട്ടിക്കളഞ്ഞവയിലുണ്ട്. തക്കാളിക്ക് 140 രൂപ വരെ വിലയുള്ള സമയമാണ്. വിളവെടുക്കാന്‍ പോലും ഒരു ജോലിക്കാരനെ കിട്ടാനില്ല. ആയിരം ചുവട് തക്കാളി കൃഷി പാടെ കള കയറി നശിച്ചു. തൊഴിലുറപ്പ് പദ്ധതിയിലൂടെ സഹായം അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല ഈ കർഷകന്. കൃഷി ഭവനില്‍ നിന്ന് സഹായം കിട്ടുന്നുണ്ടെങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം അവിടെയുമില്ല. കടക്കെണി കാരണം ആത്മഹത്യാ വക്കിലെത്തിയതോടെയാണ് സ്വന്തം കൃഷി വെട്ടിനശിപ്പിക്കാന്‍ ബാബുവിന് മുതിരേണ്ടിവന്നത്.
Adjust Story Font
16