Quantcast

സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഉപയോഗിച്ച ടാക്‌സി കാറുകൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി

ലഭിക്കാനുള്ള നാല് മാസത്തെ വാടകക്കായി വില്ലേജ് ഓഫീസർ മുതൽ ജില്ലാ കലക്ടർ വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല .

MediaOne Logo

Web Desk

  • Published:

    8 Feb 2022 1:03 AM GMT

സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഉപയോഗിച്ച ടാക്‌സി കാറുകൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി
X

ലോക്ഡൗൺ കാലത്ത് സെക്ടറൽ മജിസ്‌ട്രേറ്റുമാർ ഉപയോഗിച്ച ടാക്‌സി കാറുകൾക്ക് വാടക ലഭിച്ചില്ലെന്ന് പരാതി. വാടക തുകയ്ക്കായി ടാക്‌സി ഡ്രൈവർമാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. മലപ്പുറം തിരൂരിൽ മാത്രം നാൽപ്പതോളം ഡ്രൈവർമാരാണ് പണം ലഭിക്കാതെ നട്ടം തിരിയുന്നത്.

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം കണ്ടെത്താൻ സർക്കാർ നിയോഗിച്ച സെക്ടറൽ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥർക്കായി ഓടിയ വാഹനങ്ങൾക്കാണ് വാടകയിനത്തിലുള്ള പണം നൽകാത്തത്. ലഭിക്കാനുള്ള നാല് മാസത്തെ വാടകക്കായി വില്ലേജ് ഓഫീസർ മുതൽ ജില്ലാ കലക്ടർ വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല .

ജീവിതച്ചെലവിന് തന്നെ പ്രയാസം നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയിലാണ് ഭൂരിഭാഗം ടാക്‌സി ഉടമകളും. ഫണ്ടില്ലാത്തതാണ് ടാക്‌സി കാറുകളുടെ വാടക കുടിശികയാവാൻ കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതികരണം. പ്രശ്‌നം ഉടൻ പരിഹരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.

TAGS :

Next Story