കെറെയിലിൽ ഇതുവരെ നിലപാട് അറിയിച്ചിട്ടില്ല; ജമാഅത്തെ ഇസ്‌ലാമി
നിലപാട് അറിയിക്കുന്നതിന് മുമ്പ് തന്നെ ജമാഅത്ത് ഇസലാമിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുന്നു
കെ. റെയിൽ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് അസിസ്റ്റന്റ് അമീർ പി.മുജീബ് റഹ്‌മാൻ. വിശദമായി പദ്ധതി റിപ്പോർട്ട് പഠിച്ചതിന് ശേഷം നിലപാട് സ്വീകരിക്കും. നിലപാട് പറയുന്നതിന് മുൻമ്പ് ജമാഅത്തെ ഇസ്ലാമി കെ റെയിലിനെ എതിർക്കുന്നു എന്ന പ്രസ്താവന നടത്തുകയാണ് കോടിയേരിയും സിപിഎമ്മുമെന്നും പി മുജീബ് റഹ്‌മാൻ പറഞ്ഞു.
കേരളത്തിന്റെ പരിസ്ഥിതി, ജനസാന്ദ്രത, പദ്ധതിയുടെ സുതാര്യത, കോർപ്പറേറ്റ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട സമീപനം തുടങ്ങിയ കാര്യങ്ങളെ പരിശോധനയ്ക്ക് വിധേയമാക്കിയാൽ പ്രഥമ ദൃഷ്ടിയാൽ ജമാഅത്ത് ഇസ്‌ലാമിക്ക് പദ്ധതിയോട് അനുകൂലമായ സമീപനമല്ല ഉള്ളത്. എന്നാൽ വിഷയത്തിൽ ജമാഅത്തെ ഇസ്‌ലാമി ഔദ്യോഗികമായി നിലപാട് അറിയിച്ചിട്ടില്ല, നിലപാട് അറിയിക്കുന്നതിന് മുമ്പ് തന്നെ ജമാഅത്ത് ഇസലാമിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിക്കുന്നു, പി മുജീബ് റഹ്‌മാൻ വ്യക്തമാക്കി.
അതേസമയം വ്യാപകമായ പ്രതിഷേധമാണ് കെറെയിലിനെതിരെ പ്രതിപക്ഷ പാർട്ടികൾ നടത്തുന്നത്. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പലരും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിനായി ചിലർ തെറ്റിദ്ധാരണാജനകമായ വാർത്തകൾ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരക്കാരെ പൊതു സമൂഹം തിരിച്ചറിയണം. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കൂടാതെ പദ്ധതിയുടെ ഗുണങ്ങൾ വിശദീകരിക്കുന്ന വീഡിയോ മുഖ്യമന്ത്രി ഫെയ്‌സ് ബുക്ക് പേജിൽ പോസ്റ്റു ചെയ്തിരുന്നു.
Adjust Story Font
16