പുതിയ ഗവർണറെക്കുറിച്ച് മുൻവിധിയില്ല, ഭരണഘടനാപരമായി പ്രവർത്തിക്കണം; എം.വി ഗോവിന്ദൻ
ആരിഫ് മുഹമ്മദ് ഖാനെ മാധ്യമങ്ങൾ മഹത്വവത്ക്കരിച്ചെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ
കണ്ണൂര്‍: പുതിയ കേരള ഗവർണറെക്കുറിച്ച് മുൻ വിധിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പുതിയ ഗവർണർ ഭരണഘടനാപരമായി പ്രവർത്തിക്കണം. ആരിഫ് മുഹമ്മദ് ഖാനെ മാധ്യമങ്ങൾ മഹത്വവത്ക്കരിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങളും നിയമനിര്‍മാണത്തിന് ആവശ്യമായ സഹായങ്ങളും എല്ലാം ചെയ്തുകൊടുത്ത് മുന്നോട്ട് പോവുന്ന ഗവര്‍ണറെയാണ് കേരളം കണ്ടിട്ടുള്ളത് അതില്‍ നിന്ന് വ്യത്യസ്തനായിരുന്നു നിലവിലുള്ള ഗവര്‍ണര്‍. അത് മാറി ശരിയായ രീതിയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ച് പോവുന്ന ഒരു സമീപനത്തിലേക്ക് ഗവര്‍ണര്‍ എത്തണം-എം.വി ഗോവിന്ദന്‍ പറഞ്ഞു.
ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് നിലവിലുള്ള ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ളതെന്ന പരാതി കേരളത്തിനുണ്ട്. അതിന് വെള്ള പൂശാനും മഹത്വ വത്കരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണ്. പുതിയ ഗവര്‍ണര്‍ വന്നിരിക്കുന്നു. ബിജെപിയാണ് നാമനിര്‍ദേശം ചെയ്യുന്നത്. പരമ്പരാഗത ആര്‍എസ്എസ് ബിജെപി സംവിധാനത്തെ അടിസ്ഥാനമാക്കിയിട്ടാണ് ഗവര്‍ണറെ തീരുമാനിക്കുന്നത്. അതുകൊണ്ട് വരുന്ന ഒരു ഗവര്‍ണറെ പറ്റി മുന്‍കൂട്ടി അദ്ദേഹം എങ്ങനെയായിരിക്കും എന്ന് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല- ഗോവിന്ദന്‍ പറഞ്ഞു.
Watch Video Report
Adjust Story Font
16