പബ്ലിക് പ്രോസിക്യൂട്ടറില്ല; കൊടിഞ്ഞി ഫൈസൽ വധക്കേസ് വീണ്ടും മാറ്റി
സമാന വിഷയത്തെ തുടർന്ന് കേസ് കഴിഞ്ഞ തവണയും മാറ്റി വെച്ചിരുന്നു
കൊച്ചി: കൊടിഞ്ഞി ഫൈസൽ വധക്കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതിനെ തുടർന്ന് കേസ് വീണ്ടും മാറ്റിവെച്ചു. സമാന വിഷയത്തെ തുടർന്ന് കേസ് കഴിഞ്ഞ തവണയും മാറ്റി വെച്ചിരുന്നു. കേസിൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഫൈസലിന്റെ ഭാര്യ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. പി.കുമാരൻ കുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആഗസ്റ്റ് 23 ലേക്കാണ് കേസ് വീണ്ടും മാറ്റിയത്.
ഇസ്ലാം മതം സ്വീകരിച്ചതിൻറെ പേരിലാണ് ഫൈസൽ എന്ന അനിൽകുമാർ കൊലപ്പെട്ടത്. തിരൂരിലെ ആർ.എസ്.എ,സ് പ്രാദേശിക നേതാവ് മഠത്തിൽ നാരയണൻറെ നിർദ്ദേശ പ്രകാരം ബൈക്കിലെത്തിയ 4അംഗ സംഘമാണ് ഫൈസലിനെ കൊലപെടുത്തിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. ഇതിലുൾപെട്ട തിരൂർ പുല്ലാണി സ്വദേശികളായ ബാബു, സുധീഷ്, വളളിക്കുന്ന് സ്വദേശി കുട്ടൂസ് എന്ന അപ്പു എന്നിവരാണ് ഇപ്പോൾ പിടിയിലായത്. എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരെരെല്ലാം ആർ.എസ്.എസ് - ബിജെപി പ്രവർത്തകരാണ്.
Adjust Story Font
16