Quantcast

ചട്ടമ്പിത്തരം വേണ്ട; കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ​ഗതാ​ഗത മന്ത്രിയുടെ മുന്നറിയിപ്പ്

സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Updated:

    2024-09-30 09:10:38.0

Published:

30 Sep 2024 7:59 AM GMT

No rules; Transport Ministers warning to K-Swift employees, latest news malayalam, ചട്ടമ്പിത്തരം വേണ്ട; കെ-സ്വിഫ്റ്റ് ജീവനക്കാർക്ക് ​ഗതാ​ഗത മന്ത്രിയുടെ മുന്നറിയിപ്പ്
X

തിരുവനന്തപുരം: ജനങ്ങളോട് ചട്ടമ്പിത്തരം കാണിക്കരുതെന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി ​ഗതാ​ഗത മന്ത്രി കെ.ബി ​ഗണേഷ് കുമാർ. സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ വ്യാപകമായി പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. അശ്രദ്ധമായി വാഹനം ഓടിക്കുക, അമിത വേഗത, കണ്ടക്ടറുടെ മോശമായ പെരുമാറ്റം തുടങ്ങിയവയാണ് സ്വിഫ്റ്റ് ജീവനക്കാർക്കെതിരെ ‌ഉയർന്ന പരാതികൾ.

ഏറ്റവും കൂടുതൽ മരണം ഉണ്ടാവുന്ന അപകടം വരുത്തുന്നതും സ്വിഫ്റ്റ് ബസുകളാണ്. ഇനിയും ഇത്തരത്തിലുള്ള പരാതികൾ തുടർന്നാൽ ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് മന്ത്രിയുടെ മുന്നറിയിപ്പ്.

TAGS :

Next Story