Quantcast

പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം എം.വി ഗോവിന്ദൻ നേരത്തെ അറിഞ്ഞു?

പെൻഷൻ പ്രായം ഉയർത്തുന്നതിൽ ചർച്ച ഉണ്ടായില്ലെന്നും പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2022-11-03 10:14:38.0

Published:

3 Nov 2022 10:08 AM GMT

പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം എം.വി ഗോവിന്ദൻ നേരത്തെ അറിഞ്ഞു?
X

തിരുവനന്തപുരം: പെൻഷൻ പ്രായം അറുപതാക്കാനുള്ള തീരുമാനം എം.വി ഗോവിന്ദൻ നേരത്തെ അറിഞ്ഞിരുന്നു. ഈ വർഷം ഏപ്രിൽ 22നാണ് വിദഗ്ധ സമിതി റിപ്പോർട്ട് കാബിനറ്റിന് മുന്നിൽ എത്തിയത്. ആ സമയത്ത് എം.വി ഗോവിന്ദൻ മന്ത്രിയായിരുന്നു. കാബിനറ്റ് ചേർന്നാണ് തീരുമാനം ഉണ്ടായത്. കാബിനറ്റിലേക്ക് നോട്ട് കൊണ്ടുവരുന്നത് കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി കെ.എൻ ബാലഗോപാലാണ്. പാർട്ടി അറിയാതെയാണോ മന്ത്രിയുടെ നീക്കമെന്നാണ് ഉയരുന്ന മറ്റൊരു ചോദ്യം.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നതില് ചർച്ച ഉണ്ടായില്ലെന്നും പാർട്ടി അറിഞ്ഞില്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്. ആലോചനയില്ലാതെ തീരുമാനമെടുത്തത് കൊണ്ടാണ് പിൻവലിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ചാണ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോവുകയായിരുന്നു. പെൻഷൻ പ്രായം പ്രതിപക്ഷം രാഷ്ട്രീയ വിഷയമാക്കിയതും ഇടത് സംഘടനകൾ തന്നെ എതിർപ്പ് ഉയർത്തിയതും തിരുത്തലിനുള്ള കാരണങ്ങളായി.

TAGS :

Next Story