Quantcast

തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്യുന്നു

ഏജന്റുമാരുടെ ബിനാമിയായാണ് ഇയാൾ ആർ.ടി.ഒ ഓഫീസിൽ പ്രവർത്തിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    1 Jan 2024 3:21 AM GMT

A non-government official works Tirurangadi Sub RTO office
X

മലപ്പുറം: തിരൂരങ്ങാടിയിൽ സർക്കാർ ഓഫീസിൽ വ്യാജ ഉദ്യോഗസ്ഥൻ. തിരൂരങ്ങാടി സബ് ആർ.ടി.ഒ ഓഫീസിലാണ് സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്യുന്നത്. ഇയാൾ സ്ഥിരമായെത്തി ഓഫീസിലെ കമ്പ്യൂട്ടർ ഉപയോഗിച്ച് ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് മീഡിയവൺ അന്വേഷണപരമ്പരയുടെ ഭാഗമായി പുറത്തുവിട്ടത്.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കും ഒപ്പമിരുന്നാണ് ഇയാൾ ജോലി ചെയ്യുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് താനൂർ സ്വദേശിയായ ഇയാൾ ജോലി ചെയ്യുന്നത്. ആർ.ടി.ഒമാരുടെ കമ്പ്യൂട്ടറും പാസ് വേർഡുമാണ് ഇയാൾ ഉപയോഗിക്കുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥൻമാരും ചേർന്നാണ് ഇയാൾക്ക് ശമ്പളം നൽകുന്നത്.

TAGS :

Next Story