Quantcast

ലൈഫ് പദ്ധതിയിൽ പേരുൾപ്പെട്ടില്ല; യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു

കീഴാറ്റൂർ സ്വദേശി മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. 10 കമ്പ്യൂട്ടറുകൾ കത്തിനശിച്ചു.

MediaOne Logo

Web Desk

  • Published:

    21 Jun 2023 10:55 AM GMT

Not included in the life plan; The youth set fire to the Panchayat office
X

കീഴാറ്റൂർ: ലൈഫ് പദ്ധതിയിൽ പേരുൾപ്പെടാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം കീഴാറ്റൂരിൽ യുവാവ് പഞ്ചായത്ത് ഓഫീസിന് തീയിട്ടു. കീഴാറ്റൂർ സ്വദേശി മുജീബാണ് തീയിട്ടത്. മുജീബിന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചക്ക് 1.40-നാണ് മുജീബ് പഞ്ചായത്ത് ഓഫീസിലെത്തി ഫയലുകൾക്ക് മുകളിൽ പെട്രോൾ ഒഴിച്ച് തീയിട്ടത്. 10 കമ്പ്യൂട്ടറുകൾ കത്തി നശിച്ചു. ഉദ്യോഗസ്ഥർ ഉച്ചഭക്ഷണത്തിന് പോയ സമയമായതിനാൽ മൂന്ന് ഉദ്യോഗസ്ഥൻമാർ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്.

മുജീബ് ലൈഫ് മിഷനിൽ വീട് അപേക്ഷിച്ചിരുന്നു. ഏറെക്കാലം കാത്തിരുന്നിട്ടും വീട് അനുവദിക്കാത്തതിൽ പ്രകോപിതനായാണ് മുജീബ് ഓഫീസിന് തീയിട്ടത്.


TAGS :

Next Story