ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നയാൾക്ക് സുപ്രിംകോടതി നൽകിയത് 10 വർഷം തടവ്, വിസ്മയ കേസിൽ ജീവപര്യന്തം നൽകരുത്: പ്രതിഭാഗം
വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെതിരെയുള്ള കേസ് വ്യക്തിക്ക് എതിരെ അല്ലെന്നും വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ
കൊല്ലം: ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന കേസിൽ പോലും സുപ്രിംകോടതി മൂന്നംഗ ബഞ്ച് ജീവപര്യന്തം ശിക്ഷിച്ചിട്ടില്ലെന്നും 10 വർഷം തടവാണ് നൽകിയതെന്നും അതിനാൽ കൊല്ലം വിസ്മയ കേസിൽ ജീവപര്യന്തം നൽകരുതെന്നും പ്രതിഭാഗം അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള. പരിഷ്‌കൃത സമൂഹത്തിൽ ലോകത്തെവിടെയും അത്മഹത്യ പ്രേരണയിൽ ജീവപര്യന്തം നൽകിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് രാജ്യത്തെ ആദ്യ സ്ത്രീധന മരണമല്ലെന്നും ഓർമിപ്പിച്ചു.
എന്നാൽ വിസ്മയയുടെ ഭർത്താവ് കിരൺകുമാറിനെതിരെയുള്ള കേസ് വ്യക്തിക്ക് എതിരെ അല്ലെന്നും വിധി സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. സംഭവത്തിലെ പ്രതി സർക്കാർ ഉദ്യോഗസ്ഥനാണെന്നും നിയമം പാലിക്കാനുള്ള ബാധ്യത പ്രതിക്കുണ്ടെന്നും പറഞ്ഞു. പ്രതി വിദ്യാസമ്പന്നനും സർക്കാർ ഉദ്യോഗസ്ഥനുമായിട്ടും പ്രാകൃത നടപടിയാണ് ഭാര്യയോട് കാണിച്ചതെന്നും ചൂണ്ടിക്കാട്ടി. നാളെ ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നും പ്രാസിക്യൂഷൻ ആവശ്യപ്പെട്ടു. മുഖത്ത് ചവിട്ടിയ പ്രതി എന്ത് സന്ദേശമാണ് നൽകുന്നതെന്നും ചോദിച്ചു. വിധി രാജ്യം ഉറ്റുനോക്കുന്നതാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും ശിക്ഷ സമൂഹത്തിന് സന്ദേശമാകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസിന്‍റെ നാള്‍വഴി
- 2019 മേയ് 31നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന വിസ്മയയും മോട്ടോർ വാഹന വകുപ്പിൽ എ.എം.വി.ഐയായിരുന്ന കിരൺ കുമാറുമായുള്ള വിവാഹം. ദാമ്പത്യ ജീവിതം തുടങ്ങി ആദ്യ മാസം മുതൽ തന്നെ സ്ത്രീധനത്തെ ചൊല്ലി കിരൺ പീഡിപ്പിക്കുന്നുവെന്ന് വിസ്മയ മാതാപിതാക്കളോട് പരാതി പറഞ്ഞു. സഹോദരൻ വിജിത്തിന്‍റെ വിവാഹത്തിൽ കിരൺ പങ്കെടുക്കാതിരിക്കുക കൂടി ചെയ്തതോടെ മാനസികമായി കൂടുതൽ അകന്നു. എന്നാല്‍ 2021 ജൂൺ 17ന് പരീക്ഷ കഴിഞ്ഞിറങ്ങിയ വിസ്മയയെ കിരൺ കോളജിലെത്തി അനുനയിപ്പിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
- 2021 ജൂൺ 21ന് വിസ്മയയെ ശാസ്താംകോട്ട ശാസ്താം നടയിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
- 2021 ജൂൺ 22ന് വിസ്മയയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് വിസ്മയയുടെ വാട്സ് ആപ്പ് സന്ദേശങ്ങളടക്കം നിരത്തി കുടുംബം രംഗത്തെത്തി
- 2021 ജൂൺ 22ന് വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കിരൺ കുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
- 2021 ആഗസ്റ്റ് 6ന് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു
- 2021 സെപ്റ്റംബർ 10ന് ഐ.ജി. ഹർഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിൽ 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു
- 2022 ജനുവരി 10ന് കേസിന്‍റെ വിചാരണ തുടങ്ങി2022 മാർച്ച് 2ന് കിരൺ കുമാറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചു
- 2022 മെയ് 23ന് കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. സ്ത്രീധന പീഡനവും ഗാര്‍ഹിക പീഡനവും ഉള്‍പ്പെടെ അഞ്ച് കുറ്റങ്ങള്‍ കിരണ്‍ ചെയ്തെന്ന് കോടതി കണ്ടെത്തി.
Man sentenced to 10 years in jail for strangling wife, not to be sentenced to life imprisonment in Vismaya Case: Defendant Advocate Prathap Chandran Pillai
Adjust Story Font
16