അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ആലുവ റൂറൽ എസ്പി
രാഷ്ട്രീയ നേതാക്കൾക്കെതിരായ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കും

ഇടുക്കി: ഓഫർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് ആലുവ റൂറൽ എസ്പി വൈഭവ് സക്സേന.
ക്രൈം ബ്രാഞ്ചിന് കേസ് ഏൽപിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ കേസ് കൈമാറുമെന്നും രാഷ്ട്രീയ നേതാക്കൾക്കെതിരായ ആരോപണത്തിൽ തെളിവുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും എസ്പി പറഞ്ഞു.മൂവാറ്റുപുഴ, വാഴക്കുളം, കോതമംഗലം, സ്റ്റേഷൻ പരിധികളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആർ അനുസരിച്ച് ഏകദേശം ഇരുപത്തിയഞ്ച് രൂപയുടെ തട്ടിപ്പാണ് നടത്തിയെന്നും എന്നാൽ അതിലും കൂടുതൽ തുകയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകുമെന്നും എസ്പി കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16