Quantcast

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; ആപ്പ് നിർമിച്ചവരിൽ ഒരാൾ കൂടി പിടിയിൽ

കാസർകോട് സ്വദേശി രാകേഷ് അരവിന്ദനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Published:

    12 Jan 2024 12:15 PM GMT

One more arrested in youth congress fake id card case
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് കേസിൽ മുഖ്യകണ്ണി പിടിയിൽ. കാസർകോട് സ്വദേശി രാകേഷ് അരവിന്ദനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. രാകേഷും മറ്റൊരു പ്രതി ജയ്‌സണും ചേർന്നാണ് സി.ആർ കാർഡ് ആപ്പ് നിർമ്മിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

കേസിൽ ഏഴാം പ്രതിയാണ് രാകേഷ്. ഇയാൾ യൂത്ത് കോൺഗ്രസുകാരനല്ല എന്നതാണ് പ്രത്യേകത. കേസിലെ ആറാം പ്രതിയായ ജെയ്‌സണിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു രാകേഷ്. ജെയ്‌സണും രാകേഷും ചേർന്നാണ് സിആർ കാർഡ് എന്ന ആപ്ലിക്കേഷൻ നിർമിച്ചത്. കേസിൽ ഐഡി കാർഡുകൾ പല രീതിയിൽ നിർമിക്കപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിലേറ്റവും പ്രധാനമായി പൊലീസ് കണക്കാക്കുന്ന ഈ ആപ്പ് വഴയിയുള്ള നിർമാണമാണ്.

ഏറ്റവും കൂടുതൽ ഐഡി കാർഡുകൾ ആപ്പ് വഴിയാണ് നിർമിക്കപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് ആപ്പ് നിർമിച്ച ജെയ്‌സണെ പൊലീസ് പിടികൂടുകയായിരുന്നു. ജെയ്‌സണ് സാങ്കേതിക സഹായം ലഭിച്ചു എന്ന നിഗമനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാകേഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

TAGS :

Next Story