Quantcast

പനിച്ച് വിറച്ച് കേരളം; പാലക്കാട് മലേറിയ ബാധിച്ച് ഒരാൾ മരിച്ചു

പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്

MediaOne Logo

Web Desk

  • Published:

    12 July 2023 3:55 PM

malaria
X

പാലക്കാട്: സംസ്ഥാനത്ത് മലേറിയ ബാധിച്ച് മരണം. പാലക്കാട് കുറശ്ശകുളം സ്വദേശി റാഫി (43) ആണ് തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ആഫ്രിക്കയിൽ ജോലിക്ക് പോയി മടങ്ങിയെത്തിയതായിരുന്നു റാഫി.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 11885 പേർ പനി ബാധിച്ച് ചികിത്സ തേടി. 177 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. 370 പേർ ഡെങ്കി ലക്ഷണങ്ങളോടെയാണ് ചികിത്സ തേടിയത്. വെസ്റ്റ്നൈല്‍ പനി ബാധിച്ച് ഒരാള്‍ മരിച്ചു.

TAGS :

Next Story