Quantcast

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കും: ഹരജിയിൽ ഒപ്പിട്ട് ഓൺലൈൻ ചാനൽ അവതാരക

പരാതി പിൻവലിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2022-09-30 07:40:05.0

Published:

30 Sept 2022 11:34 AM IST

ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കും: ഹരജിയിൽ ഒപ്പിട്ട് ഓൺലൈൻ ചാനൽ അവതാരക
X

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിൻവലിക്കുമെന്നറിയിച്ച് ഓൺലൈൻ ചാനൽ അവതാരക. പരാതി പിൻവലിക്കാൻ അഭിഭാഷകരെ ചുമതലപ്പെടുത്തി. പരാതി പിൻവലിക്കാനുള്ള ഹരജി ഇവർ ഒപ്പിട്ട് നൽകി.

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ശ്രീനാഥ് ഭാസിയെ മരട് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ,അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

രണ്ട് ദിവസം മുമ്പാണ് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ നടന് വിലക്കേർപ്പെടുത്തിയത്. അവതാരകയുടെ പരാതിയിൽ സംഘടന ശ്രീനാഥ് ഭാസിയെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തുകയും വിശദീകരണം തേടുകയും ചെയ്തിരുന്നു.ഭാസിക്ക് പ്പോൾ അഭിനയിക്കുന്ന സിനിമകൾ മാത്രം പൂർത്തിയാക്കാമെന്നും കേസിൽ ഒരുരീതിയിലും ഇടപെടില്ലെന്നുമായിരുന്നു സംഘടനയുടെ നിലപാട്.

പരാതി പിൻവലിക്കാൻ അവതാരക തയ്യാറായ സാഹചര്യത്തിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.


TAGS :

Next Story