Quantcast

എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം; മണിക്കൂറുകൾക്കകം പണം തിരിച്ചുപിടിച്ചെന്ന് പൊലീസ്

കോഴിക്കോട് സ്വദേശിയായ രാധാകൃഷ്ണന്റെ പക്കൽനിന്ന് നഷ്ടമായ പണമാണ് തിരികെ ലഭിച്ചത്.

MediaOne Logo

Web Desk

  • Published:

    16 July 2023 2:10 PM GMT

online fraud case kozhikode
X

തിരുവനന്തപുരം: എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് തട്ടിയ പണം കേരള പൊലീസിന്റെ സൈബർ വിഭാഗം തിരിച്ചുപിടിച്ചു. കോഴിക്കോട് സ്വദേശിയായ രാധാകൃഷ്ണന്റെ പക്കൽനിന്ന് നഷ്ടമായ പണമാണ് തിരികെ ലഭിച്ചത്.

മുമ്പ് ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആൾ എന്ന വ്യാജേനയാണ് രാധാകൃഷ്ണന് വീഡിയോകോൾ വന്നത്. സഹോദരിയുടെ ചികിത്സാർഥം 40,000 രൂപ അത്യാവശ്യമായി വേണം എന്നായിരുന്നു വീഡിയോകോളിലൂടെ ആവശ്യപ്പെട്ടത്. ഉടൻ തന്നെ രാധാകൃഷ്ണൻ ഓൺലൈനായി പണമയച്ചു.

വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് സംശയം തോന്നിയ രാധാകൃഷ്ണൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പണത്തട്ടിപ്പ് നടന്ന് വൈകാതെ തന്നെ പരാതി നൽകിയതിനാലാണ് എത്രയും പെട്ടെന്ന് ഇടപെടാനും പണം തിരികെ ലഭിക്കാനും കാരണമായതെന്ന് പൊലീസ് പറഞ്ഞു.

പരിചയമില്ലാത്ത വീഡിയോ, ഓഡിയോ കോളിലൂടെ സാമ്പത്തിക സഹായത്തിനായി അഭ്യർഥന നടത്തിയാൽ നിർബന്ധമായും ഒഴിവാക്കണം. ഇത്തരത്തിൽ വ്യാജകോളുകൾ ലഭിച്ചാൽ ഉടൻ ആ വിവരം കേരളാ സൈബർ ഹെൽപ് ലൈൻ നമ്പരായ 1930ൽ അറിയിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

TAGS :

Next Story