'ആര് ഒപ്പമില്ലെങ്കിലും സമരവുമായി മുന്നോട്ട് തന്നെ': ഫിലിം ചേംബർ
ആന്റണി പെരുമ്പാവൂറിന്റെ ഫേസ്ബുക് പോസ്റ്റ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു

കൊച്ചി: സിനിമ മേഖലയിലെ പ്രതിസന്ധിയിൽ സമരമാവുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് ഫിലിം ചേംബർ . സിനിമയ്ക്ക് താരങ്ങൾ അവിഭാജ്യഘടകമല്ലെന്നും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാത്തപക്ഷം സമരം തുടരുമെന്നും ഫിലിം ചേംബർ പറഞ്ഞു.
നിർമ്മാതാക്കളായ സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള തർക്കത്തിൽ സുരേഷ്കുമാറിനെ നിർമ്മാതാക്കളുടെ സംഘടന പിന്തുണച്ചു. ആന്റണി പെരുമ്പാവൂറിന്റെ ഫേസ്ബുക് പോസ്റ്റ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, സിനിമാ സമരത്തിന് പിന്തുണയില്ലെന്ന് താരസംഘടന അമ്മ അറിയിച്ചു. സമരം ചിലരുടെ പിടിവാശി മൂലമാണെന്നും സമരം ബാധിക്കുന്നത് സാമ്പത്തിക രംഗത്തെ മാത്രമല്ല സിനിമയിലെ മറ്റു തൊഴിലാളികളെയുമെന്ന് അമ്മ പ്രതികരിച്ചു. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് കാര്യങ്ങളിൽ അടുത്ത ജനറൽബോഡിക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും. നിർമ്മാതാക്കളുടെ സംഘടനയുമായുള്ള നിയമപോരാട്ടത്തിൽ ജയൻ ചേർത്തലയ്ക്ക് എല്ലാവിധ നിയമസഹായവും സംഘടന നൽകുമെന്നും അമ്മ പത്രക്കുറിപ്പിൽ അറിയിച്ചു.
Adjust Story Font
16