തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു
ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു

ഇടുക്കി: ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൻ്റെ പ്രവർത്തനം പുനരാരംഭിച്ചു. ഒരു മാസത്തിന് ശേഷമാണ് അറ്റകുറ്റപ്പണികൾ നടത്തി ഓപ്പറേഷൻ തിയറ്റർ പ്രവർത്തന സജ്ജമാക്കിയത്. ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.
എസിയുടെ തകരാർ പരിഹരിക്കൽ, ഇൻവെർട്ടർ ബാറ്ററികളുടെ റീപ്ലേസ്മെൻ്റ് എന്നിവ സമയബന്ധിതമായി നടക്കാത്തതോടെയാണ് ഓപ്പറേഷൻ തിയറ്ററിൻ്റെ പ്രവർത്തനം താളം തെറ്റിയത്. അറ്റകുറ്റ പണികൾക്കായി 1,81000 രൂപ പിഡബ്ല്യുഡിക്ക് കൈമാറിയെങ്കിലും തുടർ നടപടികളുണ്ടായില്ല. മാധ്യമ വാർത്തകൾക്ക് പിന്നാലെ അധികൃതരുടെ ഇടപെടൽ. ട്രയൽ റൺ നടത്തി സുരക്ഷാ പരിശോധനകൾക്ക് ശേഷം ഓപ്പറേഷൻ തിയറ്റർ പ്രവർത്തന സജ്ജമാക്കി.
കെട്ടിലും മട്ടിലും കെട്ടിടങ്ങൾക്ക് പുതുമ വരുത്തിയതല്ലാതെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ ഇന്നും പേരിന് മാത്രമാണ്. പുതിയ കെട്ടിടത്തിന് എൻ.ഒ.സിയോ കെട്ടിട നമ്പറോ ഇല്ല. പഴയ കെട്ടിടത്തിലെ ലിഫ്റ്റുകൾ ഇടക്കിടക്ക് പണി മുടക്കും. വാർഡിലാണ് ഒ.പിയുടെ പ്രവർത്തനം. 255 കിടക്കകൾ ഉണ്ടെങ്കിലും സ്റ്റാഫ് പാറ്റേൺ 1971 ലെതു തന്നെ. അവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ല. പ്രശ്നം ഉടൻ പരിഹരിക്കുമെന്നാണ് ജില്ലാ പഞ്ചായത്തിൻ്റ് പ്രസിഡൻ്റ് ചെയർമാനായുള്ള ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മിറ്റിയുടെ ഉറപ്പ്.
Adjust Story Font
16

