Quantcast

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; യു.ഡി.എഫ് എം.എല്‍.എമാര്‍ സഭയിലെത്തിയത് സൈക്കിളില്‍

ഇന്ധനവില വർധനവിന്‍റെ അമിതഭാരം ലഘുകരിക്കാനായി അധിക നികുതി കേരളം ഒഴിവാക്കണമെന്ന് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ആവശ്യപ്പെടും

MediaOne Logo

Web Desk

  • Updated:

    2021-11-11 03:23:05.0

Published:

11 Nov 2021 3:00 AM GMT

ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം; യു.ഡി.എഫ് എം.എല്‍.എമാര്‍ സഭയിലെത്തിയത് സൈക്കിളില്‍
X

ഇന്ധനനികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭയിലെത്തിയത് സൈക്കിളില്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരാണ് സൈക്കിളില്‍ സഭയിലെത്തിയത്. ഇന്ധന വില കുറക്കാൻ സംസ്ഥാനവും തയ്യാറാവുക. അധിക നികുതിയിൽ ഇളവ് വരുത്തി ജനങ്ങൾക്ക് ആശ്വാസം പകരുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് എം.എല്‍.എമാർ എം.എല്‍.എ ഹോസ്റ്റലിൽ നിന്നും സൈക്കിള്‍ ചവിട്ടി നിയമസഭ സമ്മേളനത്തിനെത്തിയത്.

രണ്ട് സര്‍‌ക്കാരും നടത്തുന്ന നികുതി ഭീകരതക്കെതിരെയാണ് തങ്ങളുടെ സമരമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ കേരളം കൂടി നികുതി കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയണമെങ്കില്‍ നികുതി കുറയ്ക്കുക തന്നെ വേണം.നികുതി കുറക്കില്ലെന്ന വാശിയാണ് സർക്കാരിന്.കേരളവും കേന്ദ്രവും ഇനിയും നികുതി കുറയ്ക്കണം. കേന്ദ്രം കുറച്ചത് നാമമാത്രമായ നികുതി മാത്രമാണ്. ന്യായമായ വിലയ്ക്ക് ഇന്ധനം ലഭ്യമാക്കണം. സംസ്ഥാനം കുറച്ചതല്ല, ആനുപാതികമായ കുറവ് മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് സതീശന്‍ പറഞ്ഞു.



ഇന്ധനവില വർധനവിന്‍റെ അമിതഭാരം ലഘുകരിക്കാനായി അധിക നികുതി കേരളം ഒഴിവാക്കണമെന്ന് പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ആവശ്യപ്പെടും. കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചിരുന്നു. സമാനമായ രീതിയിൽ സംസ്ഥാന ഇടപെടൽ കൂടി വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇതിന് പുറമേ മലബാർ കലാപത്തിലെ സ്വതന്ത്ര സമര പോരാളികളായ രക്തസാക്ഷികളുടെ പേര് രക്തസാക്ഷി പട്ടികയിൽ നിന്നും നീക്കിയ ഇന്ത്യൻ ചരിത്ര കൗൺസിൽ നടപടിയും സഭയിൽ വരും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് എൻ. ഷംസുദ്ദീൻ എം.എൽ.എ ശ്രദ്ധ ക്ഷണിക്കൽ അവതരിപ്പിക്കും.



TAGS :

Next Story