Quantcast

എ.കെ ശശീന്ദ്രന്‍ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തു; രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം

ഇതു പോലൊരു മന്ത്രിയെ സഭയിൽവെച്ചു കൊണ്ട് സ്ത്രീപക്ഷ കേരളത്തിനായി വാദിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികമായ എന്തവകാശമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-07-21 07:04:58.0

Published:

21 July 2021 7:03 AM GMT

എ.കെ ശശീന്ദ്രന്‍ ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തു; രാജിവെക്കണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം
X

എ.കെ ശശീന്ദ്രന്‍ രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എ.കെ ശശീന്ദ്രന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. ഒരു നിമിഷം പോലും തൽസ്ഥാനത്ത് തുടരാൻ അദ്ദേഹം യോഗ്യനല്ലെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീപീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ഇടപെട്ടത് ഗൗരവതരമായ കാര്യമാണ്. ഇതു പോലൊരു മന്ത്രിയെ സഭയിൽ വച്ച് കൊണ്ട് സ്ത്രീപക്ഷ കേരളത്തിനായി വാദിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികമായ എന്തവകാശമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ആഞ്ഞടിച്ചു.

നിയമസഭ സമ്മേളനം തുടങ്ങുമ്പോള്‍ എ.കെ ശശീന്ദ്രന്‍ മന്ത്രിയായി ഭരണകക്ഷി ബെഞ്ചില്‍ ഉണ്ടാകരുതെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി രാജിവെച്ചില്ലെങ്കിൽ വിഷയം സഭയിൽ ഉന്നയിക്കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

TAGS :

Next Story