Quantcast

'എന്ത് തെമ്മാടിത്തരം ആണിത്'; സഭയിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്, സ്പീക്കർക്കും വിമർശനം

കൗൺസിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-01-21 06:55:22.0

Published:

21 Jan 2025 11:56 AM IST

എന്ത് തെമ്മാടിത്തരം ആണിത്; സഭയിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്, സ്പീക്കർക്കും വിമർശനം
X

തിരുവനന്തപുരം: ഭരണപക്ഷ ബഹളത്തെ തുടർന്ന് സഭയിൽ ക്ഷുഭിതനായി പ്രതിപക്ഷ വിഡി സതീശൻ. കലാ രാജുവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തിലാണ് പ്രതിപക്ഷ നേതാവ് ക്ഷുഭിതനായത്. കയ്യിലിരുന്ന പേപ്പർ വലിച്ചെറിഞ്ഞ്, എന്ത് തെമ്മാടിത്തരം ആണിതെന്നും വിഡി സതീശൻ ചോദിച്ചു.

കൂത്താട്ടുകുളത്ത് കൗൺസിലറെ തട്ടിക്കൊണ്ടുപോയത് നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. അനൂപ് ജേക്കബ് എംഎൽഎയാണ്​ നോട്ടീസ് നൽകിയത്. എന്നാൽ മുഖ്യമന്ത്രി ഇത് തള്ളി. പിന്നാലെ വിഷയത്തിൽ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചിരുന്നു. തുടർന്ന് കലാ രാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തിൽ മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കുമെതിരെ കടുത്ത വിമർശനങ്ങളാണ് വിഡി സതീശൻ സഭയിൽ നടത്തിയത്.

"നമ്മളുടേത് ഒരു സിവിലൈസ്ഡ് സൊസൈറ്റി ആണ്. നീതി നടപ്പിലാക്കേണ്ട പോലീസ് ആണ് ഈ വൃത്തികേടിനെ കൂട്ടുനിന്നത്. മുഖ്യമന്ത്രി കിഡ്നപ്പിംഗിന് കേസെടുത്ത പ്രതികളെ ന്യായീകരിക്കുന്നു. കേസിൽ പ്രതികൾ സിപിഎം നേതാക്കൾ ആണ്. കലാ രാജുവിനെ വസ്ത്രക്ഷേപം നടത്തി. മുടിക്ക് കുത്തിപിടിച്ചു. ഇതെല്ലാം വിശ്വൽ മീഡിയയിൽ ഉള്ള കാര്യങ്ങളാണ്. ഡിവൈഎഫ്ഐയുടെ ബ്ലോക്ക് സെക്രട്ടറിയാണ് തട്ടിക്കൊണ്ടുപോയ കാർ ഓടിച്ചത്. കാലുമാറ്റം എന്നു പറഞ്ഞ് മുഖ്യമന്ത്രി ലഘൂകരിക്കുന്നു. മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വില.

കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലുമാറ്റം ഉണ്ടാകുന്നു അവരെയെല്ലാം തട്ടിക്കൊണ്ടു പോവുകയാണോ. മുഖ്യമന്ത്രിക്ക് ഇങ്ങനെ സംസാരിക്കാൻ പറ്റുന്നതെങ്ങനെ. ആരോഗ്യ മന്ത്രി ബഹളം വെയ്ക്കുന്നു. ഒരു സ്ത്രീ അപമാനിക്കപ്പെട്ടപ്പോഴാണോ ആരോഗ്യ മന്ത്രി ബഹളം വെയ്ക്കുന്നത്," സതീശൻ ചൂണ്ടിക്കാട്ടി.

സ്പീക്കർ ഭരണപക്ഷ ബഹളത്തിന് കൂട്ടുനിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുതിർന്ന രാഷ്ട്രീയ പ്രവർത്തകനാണ് സതീശനെന്നും, അത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സ്പീക്കർ പ്രതിപക്ഷ നേതാവിനെ ഓർമ്മിപ്പിച്ചു.


TAGS :

Next Story