Quantcast

'പൊലീസിൽ ഭൂരിപക്ഷ,ന്യൂനപക്ഷ തീവ്രവാദികൾ നുഴഞ്ഞുകയറി, എന്നിട്ട് മികച്ച പോലീസെന്ന് പ്രഖ്യാപനം'; വി.ഡി സതീശൻ

'സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവർണറെ കൊണ്ടുവായിപ്പിച്ചു'

MediaOne Logo

Web Desk

  • Published:

    23 Jan 2023 5:45 AM GMT

Opposition leader VD Satheesan ,policy address, policy address,policy address 2023,erala governor arif mohammed khan,arif mohammed khan,kerala governor arif mohammad khan,arif mohammad khan
X

തിരുവനന്തപുരം: കേന്ദ്രത്തെ തലോടിയുള്ള നയപ്രഖ്യാപനമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'നടന്നത് ഒത്തുതീർപ്പാണ്. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഗവർണറെ കൊണ്ടുവായിപ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'വസ്തുതക്ക് വിരുദ്ധമായ കാര്യങ്ങളാണ് പ്രസംഗത്തിൽ ഉടനീളമുണ്ടായത്. ഇന്ത്യയിലെ ഏറ്റവും മോശം പൊലീസുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. എല്ലാ ദിവസവും പൊലീസ്ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്യുന്നു. മയക്കുമരുന്ന്- ഗുണ്ടാ മാഫിയയുടെയുമായി പൊലീസിനും സിപിഎമ്മിനും ബന്ധമുണ്ട്. ഗുണ്ടാമാഫിയ ബന്ധം മാത്രമല്ല, തീവ്രവാദികൾ,ഭൂരിപക്ഷ,ന്യൂനപക്ഷ തീവ്രവാദികൾ നുഴഞ്ഞുകയറിയിരിക്കുകയാണ്. പൊലീസും അതിന്റെ ചരിത്രത്തിലെ മോശം സ്ഥിതിയിൽ നിൽക്കുമ്പോഴാണ് അത് മറച്ചുപിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'മാധ്യമസ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കുമെന്നാണ് പറയുന്നത്. എന്നാൽ സെക്രട്ടറിയേറ്റിൽ പോലും അക്രഡിറ്റേഷൻ ഉള്ള പത്രപ്രവർത്തകർക്ക് പോലും അനുമതി നിഷേധിിച്ച സർക്കാറ് മാധ്യമസ്വതന്ത്ര്യത്തെകുറിച്ച് പറയുന്നതെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.


TAGS :

Next Story