Quantcast

'വേട്ടക്കാരെ ന്യായീകരിക്കുന്നു; ഇരകളെ തള്ളിപ്പറയുന്നു'- മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ

ബംഗാളി നടിയുടെ പരാതിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2024-08-24 05:43:11.0

Published:

24 Aug 2024 5:42 AM GMT

വേട്ടക്കാരെ ന്യായീകരിക്കുന്നു; ഇരകളെ തള്ളിപ്പറയുന്നു- മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ
X

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് മൂടിവച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വേട്ടക്കാരെ ന്യായീകരിക്കുകയും ഇരകളെ തള്ളിപ്പറയുകയും ചെയ്യുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. ബംഗാളി നടിയുടെ പരാതിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉമ്മൻചാണ്ടിക്കെതിരെ തെളിവില്ലാതിരുന്നിട്ടും പിണറായി സർക്കാർ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഉമ്മൻചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്ന് സജി ചെറിയാന്റെ കുറ്റസമ്മതമായി കാണണം. നിയമപരമായ ഉത്തരവാദിത്വം മറന്നുകൊണ്ട് കേസെടുക്കില്ലെന്ന് പറയുന്ന മന്ത്രി സ്ഥാനമൊഴിയണം. മന്ത്രി നിയമപരമായ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടി. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

രഞ്ജിത്ത് നല്ല സംവിധായകനാണ്. നല്ല ചിത്രങ്ങൾ കേരളത്തിൽ നൽകിയിട്ടുണ്ട്. പക്ഷേ, ഈ അവസരത്തിൽ രഞ്ജിത്ത് ഈ സ്ഥാനത്തുനിന്ന് ഒഴിയണമെന്നാണ് അദ്ദേഹത്തോട് അഭ്യർഥിക്കാനുള്ളതെന്നും സതീശൻ കൂട്ടിച്ചേർത്തു.

Summary: Opposition leader VD Satheesan wants Minister Saji Cherian to resign

TAGS :

Next Story