സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; കൊലപാതകികൾക്ക് വേണ്ടി ചെലവഴിച്ച തുക സർക്കാർ ഖജനാവിലേക്ക് തിരിച്ചു കൊടുക്കണമെന്ന് പ്രതിപക്ഷം
തീവ്രവാദ സംഘടനകളെക്കാൾ ഭീകരരായി സിപിഎം മാറിയെന്ന് സതീശന്‍
കൊച്ചി: സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തീവ്രവാദ സംഘടനകളെക്കാൾ ഭീകരരായി സിപിഎം മാറിയെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകികൾക്ക് വേണ്ടി ചെലവഴിച്ച തുക സർക്കാർ ഖജനാവിലേക്ക് തിരിച്ചു കൊടുക്കണമെന്ന് കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പിൽ എംപിയും വധശിക്ഷക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പറഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇരട്ട ജീവപര്യന്തത്തിൽ പൂർണ തൃപ്തിയില്ലെങ്കിലും സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെരിയ ഇരട്ടക്കൊലക്കേസിൽ പത്ത് പ്രതികൾക്കാണ് ഇരട്ട ജീവപര്യന്തം വിധിച്ചത്. ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, സിപിഎം ഉദുമ മുൻ ഏരിയാ സെക്രട്ടറി കെ.മണികണ്ഠൻ , മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കകരൻ എന്നീ നേതാക്കൾക്ക് 5 വർഷം തടവും കൊച്ചി സിബിഐ കോടതി വിധിച്ചു.
പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ , സജി ജോർജ് , സുരേഷ് , അനിൽകുമാർ , ഗിജിൻ, ശ്രീരാഗ് , അശ്വിൻ, സുബീഷ് , ടി.രഞ്ജിത്ത് , സുരേന്ദ്രൻ എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുലക്ഷം രൂപ പിഴയും അടയ്ക്കണം. വിധിയിൽ തൃപ്തരാണെന്ന് പ്രോസിക്യൂഷനും അപ്പീൽ നൽകുമെന്ന് പ്രതിഭാഗവും പ്രതികരിച്ചു.
Adjust Story Font
16