Quantcast

ഇന്നും മഴ തുടരും; 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു

MediaOne Logo

Web Desk

  • Published:

    2 Aug 2024 1:04 AM GMT

heavy rain
X

തിരുവനന്തപുരം: മഹാദുരന്തം താണ്ഡവമാടിയ വയനാട്ടിൽ ഉൾപ്പെടെ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സ്വാധീനവും കേരളത്തിലെ മഴയ്ക്ക് കാരണമാകുന്നുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത് . കനത്തമഴയുടെ പശ്ചാത്തലത്തിൽ എറണാകുളം, മലപ്പുറം, തൃശൂർ, കോഴിക്കോട്, കാസർകോട്, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

TAGS :

Next Story