കോവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിയ ഉത്തരവ്; കര്‍ശന നിലപാടെടുത്തത് ധനവകുപ്പ്
ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അറിയാതെ.
സംസ്ഥാനത്ത് എ.പി.എൽ വിഭാഗത്തിന് കോവിഡാനന്തര സൗജന്യ ചികിത്സ ഒഴിവാക്കിയ നടപടിയില്‍ കർശന നിലപാടെടുത്തത് ധനവകുപ്പ്. ഉത്തരവ് പുറത്തിറക്കിയത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കാണാതെയാണെന്നാണ് റിപ്പോര്‍ട്ട്.
ഉത്തരവ് ഇറങ്ങുന്നതിനു മുമ്പ് തന്നെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, സൗജന്യ ചികിത്സ തുടരാനാകില്ലെന്ന് ഫിനാൻസ് സെക്രട്ടറി എതിർ നോട്ടെഴുതിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ബന്ധിതനാവുകയായിരുന്നെന്നാണ് വിവരം.
എ.പി.എൽ വിഭാഗത്തിന് ദിവസം 750 രൂപ മുതൽ 2000 രൂപവരെ കിടക്കക്ക് ഈടാക്കാനായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവില്‍ പറയുന്നത്. സ്വകാര്യ ആശുപത്രിയിൽ 2645 രൂപ മുതൽ 15,180 വരെ ഈടാക്കാനും അനുമതി നൽകിയിരുന്നു. ബ്ളാക്ക് ഫംഗസ് ചികിത്സയ്ക്കടക്കം നിരക്ക് ബാധകമാണ്.
Adjust Story Font
16