Quantcast

പൂരം കലക്കിയതിൽ ഗൂഢാലോചന,മുഖ്യ സൂത്രധാരന്‍ സുരേഷ് ഗോപി; പ്രതിപക്ഷ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സിപിഐ

പുലർച്ചെ 3.30 മുതൽ പൂരം തകർക്കാൻ ശ്രമം ഉണ്ടായി

MediaOne Logo

Web Desk

  • Updated:

    2024-10-09 09:29:12.0

Published:

9 Oct 2024 7:39 AM GMT

P Balachandran
X

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലില്‍ പ്രതിപക്ഷ ആരോപണങ്ങള്‍ നിയമസഭയില്‍ ആവര്‍ത്തിച്ച് സിപിഐ. പൂരം തകർക്കാൻ ഗൂഢാലോചന നടന്നു. പുലർച്ചെ 3.30 മുതൽ പൂരം തകർക്കാൻ ശ്രമം ഉണ്ടായി. വത്സൻ തില്ലങ്കേരി നാമജപ ഘോഷയാത്രയായി എങ്ങനെ തൃശൂരിലെത്തി? നാടകത്തിന്‍റെ ആസൂത്രകൻ സുരേഷ് ഗോപിയാണ്. തില്ലങ്കേരിക്ക് അവസരം ഉണ്ടാക്കിക്കൊടുത്തതാര് ? പൂരം കലക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും ആർഎസ്എസ് ഇടപെടൽ ഉണ്ടായെന്നും സിപിഐ എംഎല്‍എ പി.ബാലചന്ദ്രന്‍ ആരോപിച്ചു.

ജനയുഗം എല്ലാ ദിവസവും വായിക്കുന്നത് നല്ലതാണ്. പൂരം കലക്കലിൽ ആർഎസ്എസിനുള്ള ബന്ധം പ്രതിപക്ഷം പറയുന്നില്ല.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതുകൊണ്ട് മന്ത്രിമാർക്ക് എല്ലാ കാര്യത്തിലും ഇടപെടാൻ കഴിഞ്ഞില്ലെന്നും ബാലചന്ദ്രന്‍ ചൂണ്ടിക്കാട്ടി.



TAGS :

Next Story