`സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പൊറോട്ടയും വിളമ്പി കൊടുത്തു´; പി.ബാലചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവാദം, ഖേദം പ്രകടിപ്പിച്ച് എം.എല്‍.എ
രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല
പി.ബാലചന്ദ്രന്‍
തൃശൂര്‍: രാമായണ പരാമര്‍ശവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിലായതോടെ പോസ്റ്റ് പിന്‍വലിച്ച് തൃശൂര്‍ എം.എല്‍.എയും സി.പി.ഐ നേതാവുമായ പി.ബാലചന്ദ്രന്‍. രാമായണത്തിലെ രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്ന കുറിപ്പാണ് വിവാദമായത്. ഹൈന്ദവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന വിമര്‍ശനമുയര്‍ന്നതോടെ എം.എല്‍.എ പോസ്റ്റ് പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
''കഴിഞ്ഞ ദിവസം എഫ്ബിയിൽ ഞാൻ ഒരു പഴയ കഥ ഇട്ടിരുന്നു. അത് ആരെയും മുറിപ്പെടുത്താൽ ഉദ്ദേശിച്ചതല്ല ഞാൻ മിനിറ്റുകൾക്കകം അത് പിൻവലിക്കുകയും ചെയ്തു ഇനി അതിൻ്റെ പേരിൽ ആരും വിഷമിക്കരുത് ഞാൻ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു'' ബാലചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
''രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ'' എന്നായിരുന്നു ബാലചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിനെതിരെ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ കെ.കെ അനീഷ് കുമാർ രംഗത്തെത്തുകയും ചെയ്തു. ''തൃശൂര്‍ എം.എല്‍.എ സി.പി.ഐ നേതാവ് പി. ബാലചന്ദ്രൻ്റെ ഈ ഫേസ്ബുക്ക് പോസ്റ്റ് എല്ലാവരും ഒന്ന് വായിക്കേണ്ടത് തന്നെയാണ്. കോടിക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ വിശ്വാസപ്രമാണങ്ങളെ ഇത്രയും നികൃഷ്ടവും നീചവുമായ പ്രയോഗങ്ങളിലൂടെ ചവിട്ടി മെതിക്കാൻ ഒരു കമ്മ്യൂണിസ്റ്റുകാരനല്ലാതെ മറ്റാർക്കാണ് കഴിയുക...? മതഭീകരവാദികളുടെ വോട്ടിന് വേണ്ടി സ്വന്തം നാടിനേയും സംസ്കാരത്തെയും പിതൃശൂന്യരായ ഇക്കൂട്ടർ വ്യഭിചരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി...! സ്വത്വബോധവും തലയ്ക്ക് വെളിവുമില്ലാത്ത കുറെ അണികൾ പിന്തുണയ്ക്കാനുണ്ടെങ്കിൽ എന്തുമാവാമെന്ന ധാർഷ്ട്യം....!ഇതുപോലെ വൃത്തികെട്ട ഒരു ജനപ്രതിനിധിയേയും അവൻ്റെ പാർട്ടിയേയും ചുമക്കാൻ അവസരമുണ്ടാക്കിയവർ ആത്മാഭിമാനമുണ്ടെങ്കിൽ ഇത് കണ്ട് ലജ്ജിച്ച് തല താഴ്ത്തട്ടെ... അനീഷ് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Adjust Story Font
16