Quantcast

പെരിയ കേസ് പ്രതികളെ കണ്ണൂർ ജയിലിലെത്തിച്ചു; പ്രതികളെ കണ്ട് പി. ജയരാജൻ

'കേരള മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന തന്റെ പുസ്തകം ജയരാജൻ പ്രതികൾക്ക് സമ്മാനിച്ചു.

MediaOne Logo

Web Desk

  • Updated:

    2025-01-05 12:02:47.0

Published:

5 Jan 2025 11:59 AM GMT

P Jayarajan visited Periya murder accused
X

കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. മുൻ എംഎൽഎ കെ.വി കുഞ്ഞിരാമൻ അടക്കമുള്ള പ്രതികളെയാണ് ജയിലിലെത്തിച്ചത്. സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജനും നിരവധി സിപിഎം പ്രവർത്തകരും പ്രതികളെ കാണാൻ ജയിലിലെത്തി. മുദ്രാവാക്യം മുഴക്കിയാണ് സിപിഎം പ്രവർത്തകർ പ്രതികളെ സ്വീകരിച്ചത്. താൻ രചിച്ച 'കേരള മുസ്‌ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകം ജയരാജൻ പ്രതികൾക്ക് സമ്മാനിച്ചു.

മാധ്യമങ്ങൾക്ക് മാർക്‌സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചിരിക്കുകയാണ് എന്നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷം ജയരാജന്റെ പ്രതികരണം. കെ.വി കുഞ്ഞിരാമൻ അടക്കം അഞ്ച് സഖാക്കളെ കണ്ടു. ജയിൽ ജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ള കാലമാണ്. കമ്മ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കണ്ട. എല്ലാ രാഷ്ട്രീയ കൊലയും അവസാനിപ്പിക്കണം. ഇരട്ടക്കൊലയെപ്പറ്റി പറയുമ്പോൾ വെഞ്ഞാറമൂട് കൊലപാതകം ഓർക്കണം. നിയമപോരാട്ടത്തിന്റെ വഴികൾ ഇപ്പോഴുമുണ്ട്. നിയമപരമായ അവസരങ്ങൾ തങ്ങൾ വിനിയോഗിക്കുമെന്നും ജയരാജൻ വ്യക്തമാക്കി.

TAGS :

Next Story