രാഹുല്‍ ഗാന്ധി ജഹാംഗീര്‍പുരിയില്‍ പോകേണ്ടതായിരുന്നു: പി കെ കുഞ്ഞാലിക്കുട്ടി
'മതനിരപേക്ഷ കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്‍റെ സ്‌പേസ്'
കോഴിക്കോട്: ഡല്‍ഹിയിലെ ജഹാംഗീർപുരിയിൽ സംഘര്‍ഷമുണ്ടായപ്പോള്‍ രാഹുൽ ഗാന്ധി പോകേണ്ടതായിരുന്നുവെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മതനിരപേക്ഷ കാഴ്ചപ്പാടാണ് കോണ്‍ഗ്രസിന്‍റെ സ്‌പേസ്. ന്യൂനപക്ഷങ്ങൾക്കു വേണ്ടി കോണ്‍ഗ്രസ് ഇനിയും പ്രവർത്തിക്കണമെന്നും പി കെ കുഞ്ഞാലിക്കുട്ടി മീഡിയവൺ എഡിറ്റോറിയലിൽ പറഞ്ഞു.
"വര്‍ഗീയ പ്രീണനം കോണ്‍ഗ്രസിന്‍റെ രീതിയല്ല. കോണ്‍ഗ്രസ് ചെയ്യേണ്ടതല്ല. ചെയ്തിട്ട് ഗുണവുമില്ല. കോണ്‍ഗ്രസ് എന്നാല്‍ ലോകത്തിനു മുന്നില്‍ത്തന്നെ ഏറ്റവും നല്ല മതേതര പാര്‍ട്ടിയല്ലേ. ഇന്ത്യയുടെ പാരമ്പര്യം തന്നെ അതാണല്ലോ. ആ ലൈനില്‍ത്തന്നെ കോണ്‍ഗ്രസ് പോയാല്‍ അല്ലേ ഇന്ത്യയ്ക്ക് ഭാവിയുള്ളൂ? ജഹാംഗീര്‍പുരിയില്‍ കോണ്‍ഗ്രസ് ഉടന്‍ ഇടപെടണമായിരുന്നു. രാഹുല്‍ ഗാന്ധി ഉടനെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അദ്ദേഹം സമീപ പ്രദേശത്തുണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല. രാഹുലും പ്രിയങ്കയും പോയാല്‍ നല്ലതായിരുന്നു. ഏത് സാഹചര്യത്തിലാണ് പോകാതിരുന്നതെന്ന് എനിക്ക് അറിയില്ല"- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'ഒന്നാമനായി തുടരാന്‍ ആഗ്രഹമില്ല'
മുസ്‌ലിം ലീഗിലെ ഒന്നാമനായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും നല്ല സമയം കഴിഞ്ഞുവെന്നും ഇനി ഒരു റോളിൽ മാത്രമായിരിക്കും പ്രവർത്തിക്കുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എ.കെ ആന്റണി പറഞ്ഞ ചാരിതാർഥ്യം തനിക്കുമുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അപ്പോൾ തീരുമാനിക്കേണ്ടതാണ്. പുതിയ കുഞ്ഞാലിക്കുട്ടി ആരെന്ന് കാലം കണ്ടെത്തുമെന്നും പാർട്ടിയിൽ തലമുറ മാറ്റത്തിന് കളമൊരുക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Adjust Story Font
16