പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച് പി.പി ദിവ്യയും പി.കെ ശ്രീമതിയും
പെരിയ കേസിലെ മുഴുവൻ പ്രതികളെയും ജയിലിൽ സന്ദർശിച്ചെന്ന് പി.കെ ശ്രീമതി പറഞ്ഞു
കണ്ണൂര്‍: പെരിയ കേസ് പ്രതികളെ കാണാൻ സിപിഎം നേതാക്കൾ ജയിലിലെത്തി. പി.പി ദിവ്യയും പി.കെ ശ്രീമതിയുമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്. പെരിയയിലേത് രാഷ്ട്രീയ കൊലപാതകമായിരുന്നില്ലെന്നും കുഞ്ഞിരാമൻ അടക്കമുള്ളവരെ സിബിഐ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു.
പെരിയ കേസിലെ മുഴുവൻ പ്രതികളെയും ജയിലിൽ സന്ദർശിച്ചെന്ന് പി.കെ ശ്രീമതി പറഞ്ഞു. ഒരു സഹോദരി എന്ന നിലയ്ക്കായിരുന്നു സന്ദർശനം എന്നും അവര്‍ വ്യക്തമാക്കി.
Next Story
Adjust Story Font
16