Quantcast

വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം: മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമെന്ന് പി.മുജീബ് റഹ്മാൻ

വഖഫ് നിയമന വിഷയത്തിൽ തുടക്കം മുതലേ സർക്കാർ കാണിച്ചത് അനാവശ്യ പിടിവാശിയായിരുന്നു

MediaOne Logo

Web Desk

  • Published:

    21 July 2022 5:13 AM GMT

വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം: മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമെന്ന്  പി.മുജീബ് റഹ്മാൻ
X

കോഴിക്കോട്: വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമാണെന്ന് ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്‍റ് അമീര്‍ പി.മുജീബ് റഹ്മാന്‍. ഇതിവിടം കൊണ്ടവസാനിക്കേണ്ടതല്ല, മറിച്ച് നിരവധി വെല്ലുവിളികൾ നേരിടുന്ന,അവകാശ നിഷേധം അനുഭവിക്കുന്ന, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ യോജിച്ച തുടർപോരാട്ടങ്ങൾക്ക് ഇത് പുതിയ കരുത്തും പ്രചോദനവുമായി തീരട്ടെ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

മുജീബ് റഹ്മാന്‍റെ കുറിപ്പ്

വഖഫ് നിയമനത്തിലെ സർക്കാർ പിൻമാറ്റം മുസ്‌ലിം സംഘടനകളുടെ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഫലമാണ്. വഖഫ് നിയമന വിഷയത്തിൽ തുടക്കം മുതലേ സർക്കാർ കാണിച്ചത് അനാവശ്യ പിടിവാശിയായിരുന്നു. അതിനോട് മുസ്‌ലിം സംഘടനകളെല്ലാം ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. മുസ്‌ലിം കോർഡിനേഷൻ കമ്മറ്റി സെക്രട്ടറിയേറ്റ് പടിക്കൽ ധർണയിരുന്നു. മുഖ്യമന്ത്രിയെ മുസ്‌ലിം സംഘടനാ നേതാക്കൾ കണ്ടു സംസാരിച്ചു. മുസ്‌ലിം സംഘടനകൾ ഒറ്റക്കും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു.

മീഡിയകളുടെ ഭാഗത്ത് നിന്നും വലിയതോതിലുള്ള പിന്തുണ സമരങ്ങൾക്ക് ലഭിച്ചു. മുസ്‌ലിം ന്യൂനപക്ഷ രാഷട്രീയ പ്രസ്ഥാനങ്ങളുൾപ്പടെ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങളും സമര രംഗത്ത് ശക്തമായി തന്നെ നിലകൊണ്ടു. ന്യൂനപക്ഷം ഉയർത്തിയ ഈ ന്യായമായ ആവശ്യവും പ്രക്ഷോഭ ശബ്ദങ്ങളും ഇപ്പോൾ ഫലം കണ്ടിരിക്കുന്നു. ഇതിവിടം കൊണ്ടവസാനിക്കേണ്ടതല്ല, മറിച്ച് നിരവധി വെല്ലുവിളികൾ നേരിടുന്ന, അവകാശ നിഷേധം അനുഭവിക്കുന്ന, മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ യോജിച്ച തുടർപോരാട്ടങ്ങൾക്ക് ഇത് പുതിയ കരുത്തും പ്രചോദനവുമായി തീരട്ടെ.

TAGS :

Next Story