Quantcast

പൗരത്വനിയമം നടപ്പാക്കൽ: ഹിന്ദുത്വ വംശീയതയുടെ തെരഞ്ഞെടുപ്പ് അജണ്ട - ജമാഅത്തെ ഇസ്‌ലാമി

മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 March 2024 8:50 AM GMT

P Mujeeb Rahman reaction on CAA
X

കോഴിക്കോട്: ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ശക്തമാക്കി ഹിന്ദുത്വ അധികാരത്തിലേറാനും ഹിന്ദുത്വ വംശീയതയിലധിഷ്ഠിതമായ രാഷ്ട്രനിർമിതി വേഗത്തിലാക്കാനുമുള്ള ശ്രമമാണ് പൗരത്വനിയമം നടപ്പിലാക്കുന്നതിലൂടെ സംഘ്പരിവാർ നടത്തുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബgറഹ്മാൻ അഭിപ്രായപ്പെട്ടു. ഹിന്ദു രാഷ്ട്രനിർമാണമാണ് സംഘ്പരിവാർ ലക്ഷ്യമിടുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമം ഭരണഘടനാവിരുദ്ധവും ഇന്ത്യൻ മതനിരപേക്ഷതയുടെ താൽപര്യങ്ങൾക്ക് എതിരുമാണ്. രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിം സമുദായത്തോടുള്ള വിവേചനപരമായ നിയമമാണ് സംഘ്പരിവാർ നടപ്പിലാക്കൊനൊരുങ്ങുന്നത്. നിയമത്തിനെതിരെ നിരവധി ഹരജികൾ സുപ്രിംകോടതി മുമ്പാകെ ഉണ്ടായിരിക്കെയാണ് നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ തിടുക്കം. തെരഞ്ഞെടുപ്പാണ് സർക്കാർ ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും രാമപ്രതിഷ്ഠ നടത്തുകയും ചെയ്തതിന് ശേഷം പൗരത്വനിയമം നടപ്പിലാക്കുന്നത് ഹിന്ദുത്വ വംശീയതയലധിഷ്ഠിതമായ രാഷ്ട്രനിർമിതിയുടെ ഭാഗമാണ്. ഇതൊരിക്കലും രാജ്യത്തെ ജനങ്ങൾ അംഗീകരിക്കില്ല. നിയമം നിർമിക്കുന്ന സന്ദർഭത്തിൽ തന്നെ രാജ്യവ്യാപകമായി ഉയർന്ന ജനകീയ പ്രക്ഷോഭം വിസ്മരിക്കരുതെന്നും മുജീബ്റഹ്മാൻ കേന്ദ്ര സർക്കാറിനെ ഓർമിപ്പിച്ചു.

TAGS :

Next Story