Quantcast

കെ.വി തോമസിനെ സ്വാഗതം ചെയ്ത് പി രാജീവ്‌

എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-05-10 05:12:27.0

Published:

10 May 2022 5:01 AM GMT

കെ.വി തോമസിനെ സ്വാഗതം ചെയ്ത് പി രാജീവ്‌
X

എറണാകുളം: കെ.വി തോമസ് ഉൾപ്പടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു.

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി തോമസ് മീഡിയവണിനോട് വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രാജീവ്. ജോ ജോസഫിന് അനുകൂലമാണ് പുതിയ തീരുമാനമെന്ന് കെ.വി തോമവസ് വ്യക്തമാക്കിയിരുന്നു.

എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുക്കും.പിന്നീട് ജോ ജോസഫിന് വേണ്ടി വോട്ട് തേടും. നിലപാട് മാറുന്നതിൽ വേദനയും ദു:ഖവുമുണ്ട്. ഞാൻ കണ്ട കോൺഗ്രസല്ല ഇന്നത്തെ കോൺഗ്രസ്, വൈരാഗ്യബുദ്ധിയോടെ പ്രവർത്തകരെ വെട്ടിനിരത്തുന്ന പാർട്ടിയായി അതുമാറിയെന്നും ചർച്ചയില്ലാതെ പാർട്ടിയിൽ എങ്ങനെ നിൽക്കുമെന്നും കെ.വി തോമസ് ചോദിച്ചിരുന്നു.

Summary- Minister P Rajeev Reaction To KV Thomas Wish To Campaign For LDF

TAGS :

Next Story