Quantcast

'ആരോപണം വന്നാൽ അപ്പോൾ തന്നെ നടപടി സ്വീകരിക്കുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കും'; എഡിജിപിക്കെതിരായ നടപടി വൈകുന്നതിനെ ന്യായീകരിച്ച് പി. രാജീവ്

സാധാരണയായി ചെയ്യേണ്ട കാര്യങ്ങളല്ല അൻവർ ചെയ്തതെന്നും ലേഖനത്തിൽ

MediaOne Logo

Web Desk

  • Published:

    30 Sep 2024 3:10 AM GMT

ആരോപണം വന്നാൽ അപ്പോൾ തന്നെ നടപടി സ്വീകരിക്കുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കും; എഡിജിപിക്കെതിരായ നടപടി വൈകുന്നതിനെ ന്യായീകരിച്ച് പി. രാജീവ്
X

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറിനെതിരായ നടപടി വൈകുന്നതിനെ ന്യായീകരിച്ച് മന്ത്രി പി. രാജീവ്. ആരോപണം വന്നാൽ അപ്പോൾ തന്നെ നടപടി സ്വീകരിക്കുന്നത് തെറ്റായ കീഴ് വഴക്കം ഉണ്ടാക്കുമെന്നാണ് രാജീവിന്റെ ന്യായീകരണം. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് എഡിജിപിക്കെതിരായ നടപടി വൈകുന്നതിനെ രാജീവ് ന്യായീകരിക്കുന്നത്.

പി.വി അൻവറിനെതിരെയും രാജീവ് ലേഖനത്തിൽ എഴുതിയിട്ടുണ്ട്. ഒരു പരാതി ലഭിക്കുമ്പോൾ സാധാരണയായി ചെയ്യേണ്ട കാര്യങ്ങളല്ല അൻവർ ചെയ്തത് എന്നാണ് പ്രധാന ആരോപണം. ആദ്യം മാധ്യമങ്ങളെ കാണുന്നു. പിന്നീട് പാർട്ടിക്കും സർക്കാറിനും പരാതി നൽകുന്നു. അതൊരു തെറ്റായ കീഴ് വഴക്കമായിരുന്നു. എന്നിട്ടു പോലും അൻവറിന്റെ ആരോപണങ്ങളെ സർക്കാറും പാർട്ടിയും വളരെ ​ഗൗരവത്തിലാണ് കാണുന്നതെന്നും ലേഖനത്തിൽ രാജീവ് പരാമർശിക്കുന്നുണ്ട്.

അൻവറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് പ്രത്യേക കമ്മിഷനെ നിയോ​ഗിക്കുകയും അതിന്റെ റിപ്പോർട്ടിനു വേണ്ടി കാത്തിരിക്കുകയുമാണ്. അതിന്റെ ഇടയിലും അദ്ദേഹം വിവിധ വിമർശനങ്ങൾ ഉന്നയിച്ചു. സാധാരണ രീതിയിൽ പാർട്ടി ചെയ്യാതിരുന്ന കാര്യങ്ങൾ പോലും അൻവറിനു വേണ്ടി ചെയ്തു എന്നും മന്ത്രി ലേഖനത്തിൽ പറയുന്നുണ്ട്.

TAGS :

Next Story