'ഇന്നലെവരെ കോൺഗ്രസ് ആയിരുന്നു; അൻവർ വിട്ടുപോയത് മറക്കരുത്'-സരിനെ സ്ഥാനാർഥിയാക്കിയതിൽ സിപിഎമ്മിൽ വിമർശനം
അടവുനയത്തിന്റെ ഭാഗമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നാണ് ജില്ലാ കമ്മിറ്റിക്കുവേണ്ടി കടകംപള്ളി സുരേന്ദ്രന്‍ മറുപടി നൽകിയത്
തിരുവനന്തപുരം: പി. സരിന്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎമ്മിൽ വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോൺഗ്രസ് ആയിരുന്നയാളാണ് സരിൻ. പി.വി അൻവർ വിട്ടുപോയത് മറക്കരുതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
അടവുനയത്തിന്റെ ഭാഗമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നാണ് ജില്ലാ കമ്മിറ്റി വിമർശനങ്ങൾക്കു മറുപടി നൽകിയത്. ജില്ലാ കമ്മിറ്റിക്കുവേണ്ടി കടകംപള്ളി സുരേന്ദ്രനാണ് മറുപടി നൽകിയത്.
ഇന്നലെയും ഇന്നുമായിരുന്നു വഞ്ചിയൂർ ഏരിയാ സമ്മേളനം നടന്നത്. സരിനെ സ്ഥാനാർഥിയാക്കിയത് ശരിയായില്ല എന്നായിരുന്നു പൊതുവായി വിമർശനം ഉയർന്നത്. പി.വി അൻവർ അടക്കമുള്ളവരുടെ നിലപാടുകൾ നോക്കേണ്ടിയിരുന്നുവെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതിനെയാണ് കടകംപള്ളി 'അടവുനയം' ഉയർത്തി പ്രതിരോധിച്ചത്. പാലക്കാട്ട് കോൺഗ്രസിലും ബിജെപിയിലും പ്രശ്‌നങ്ങളുണ്ട്. അതു മുതലെടുക്കുകയായിരുന്നു പാർട്ടി. നേരത്തെയും ഇത്തരം അടവുനയങ്ങൾ പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും സിപിഎം നേതാവ് ചൂണ്ടിക്കാണിച്ചെന്നാണു വിവരം.
Summary: P Sarin's candidature in the Palakkad by-election was criticized in the CPM Vanchiyoor area committee meeting
Adjust Story Font
16