Quantcast

സുരേഷ് ഗോപിക്ക് അതൃപ്തി; തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പത്മജക്ക് ഇടമില്ല

പത്മജയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യാൻ പോലും സുരേഷ് ഗോപി തയ്യാറായിട്ടില്ല.

MediaOne Logo

Web Desk

  • Published:

    12 March 2024 9:38 AM

Padmaja has no place in Thrissur election campaigns
X

തൃശൂർ: ബി.ജെ.പിയിൽ ചേർന്ന പത്മജ വേണുഗോപാലിന് തൃശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എത്തിക്കുന്നതിൽ പാർട്ടിയിൽ തർക്കം. തൃശൂരിലെ സ്ഥാനാർഥിയായ സുരേഷ് ഗോപിക്ക് പത്മജയോടുള്ള അതൃപ്തിയാണ് അവഗണനക്ക് കാരണം. തർക്കങ്ങൾ പരിഹരിച്ച് പത്മജയെ തെരഞ്ഞെടുപ്പ് വേദികളിൽ സജീവമാക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം.

പത്മജയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ പോലും സുരേഷ് ഗോപി തയ്യാറായിട്ടില്ല. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ കുറിച്ച് മാത്രം ചോദിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പത്മജയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യാൻ പോലും സുരേഷ് ഗോപി തയ്യാറായിട്ടില്ല.

ബി.ജെ.പിയിൽ ചേർന്ന ശേഷം ഇന്നലെ ആദ്യമായി തൃശൂരിലെത്തിയ പത്മജക്ക് തണുത്ത സ്വീകരണമാണ് ലഭിച്ചത്. മുരളീ മന്ദിരത്തിലെത്തിയ പത്മജയെ സ്വീകരിക്കാനെത്തിയത് പ്രാദേശിക നേതാക്കൾ മാത്രമായിരുന്നു. പത്മജ മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് ജില്ലാ പ്രസിഡന്റ് പോലും സ്ഥലത്തെത്തിയത്.

TAGS :

Next Story