ലഹരി ഉപയോഗത്തിന് തടയിടല്‍ ലക്ഷ്യം; ആൻറി നാർക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത
പാലാ രൂപത കെ.സി.ബി.സി മദ്യവിരുദ്ധസമിതിയാണ് സെല്ലുകൾ രൂപീകരിക്കുന്നത്.
പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ ആൻറി നാർക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. പാലാ രൂപത കെ.സി.ബി.സി മദ്യവിരുദ്ധസമിതിയാണ് സെല്ലുകൾ രൂപീകരിക്കുന്നത്. മദ്യ, മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാനാണ് സെല്ലുകൾ എന്നാണ് വിശദീകരണം. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സമിതി പരിപൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായാണ് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. ഇതര മതസ്ഥരായ യുവതികൾ ഐ.എസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു.
സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ബിഷപ്പ് നൽകിയതെന്നും ഇത് ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നുമായിരുന്നു പാലാ രൂപതയുടെ നിലപാട്. ആരെയും വേദനപ്പിക്കാൻ ബിഷപ്പ് ശ്രമിച്ചിട്ടില്ല. തെറ്റിദ്ധാരണജനകമായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും സഹായമെത്രാൻ വിശദീകരിച്ചിരുന്നു.
Adjust Story Font
16