Quantcast

പാലക്കാട് അപകടം; മരിച്ചവരുടെ സംസ്കാരം ഇന്ന്

കോങ്ങാട് നഗരത്തിൽ സുഹൃത്തുക്കളായ അഞ്ചുപേരുടെയും പൊതുദർശനം നടന്നു

MediaOne Logo

Web Desk

  • Updated:

    2024-10-23 09:29:58.0

Published:

23 Oct 2024 8:08 AM GMT

Palakkad accident
X

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോങ്ങാട് നഗരത്തിൽ സുഹൃത്തുക്കളായ അഞ്ചുപേരുടെയും പൊതുദർശനം നടന്നു.

ഇന്നലെ രാത്രി 11 മണിയോടെ കല്ലടിക്കോട് അയ്യപ്പൻ കാവിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. കാറിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പ്രാഥമികമായി കണ്ടെത്തി. പാലക്കാട് ഭാഗത്ത് നിന്നും അമിതവേഗതയിൽ പോവുകയായിരുന്ന കാറും മണ്ണാർക്കാട് ഭാഗത്ത് നിന്നും വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 5 പേരാണ് കാറിലുണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തിൽ 4 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരാൾക്ക് ജീവൻ ഉണ്ടായിരുന്നു . ഇയാളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . കോങ്ങാട് സ്വദേശികളായ വിജീഷ് , വിഷ്ണു , രമേഷ് , മുഹമ്മദ് അഫ്സൽ , കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്.

കാർ യാത്രികരുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു . വാഹനത്തിൽ നിന്നും മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം വിട്ടു നൽകിയ അഞ്ചുപേരുടെയും മൃതദേഹങ്ങൾ കോങ്ങാട് പൊതുദർശനത്തിന് വെച്ചു.

TAGS :

Next Story