Quantcast

പാലക്കാട്ട് കോൺഗ്രസ് മത്സരിക്കുന്നത് ആത്മാർഥതയില്ലാതെ, അത് ജനങ്ങൾക്ക് ബോധ്യമാകും; പി. സരിൻ

ബിജെപി ജയിക്കാതിരിക്കാൻ പരിശ്രമിക്കുന്ന പ്രസ്ഥാനത്തെയാണ് താൻ പ്രതിനിധീകരിക്കുന്നതെന്നും എൽഡിഎഫ് സ്ഥാനാർഥി

MediaOne Logo

Web Desk

  • Updated:

    20 Oct 2024 6:21 AM

Published:

20 Oct 2024 6:19 AM

palakkad, udf, ldf, p sarin, rahul mangootathil, congress, cpm,
X

പാലക്കാട്: പാലക്കാട് ആത്മാർഥതയില്ലാതെയാണ് കോൺഗ്രസ് മത്സരിക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമാകുമെന്ന് എൽഡിഎഫ് സ്ഥാനാർഥി പി. സരിൻ. ജനങ്ങളോട് പ്രതിബദ്ധതയുണ്ടായിരുന്നെങ്കിൽ ഒരു പാലക്കാട്ടുക്കാരനെ തന്നെ കോൺഗ്രസ് മത്സരിപ്പിക്കുമായിരുന്നുവെന്നും ബിജെപി ജയിക്കാതിരിക്കാൻ പരിശ്രമിക്കുന്ന ഒരേ ഒരു പ്രസ്ഥാനത്തിനെ പ്രതിനിധീകരിച്ചാണ് താൻ മത്സരിക്കുന്നതെന്നും പി. സരിൻ പറഞ്ഞു. മീഡിയവൺ എഡിറ്റർ പ്രമോദ് രാമനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

സ്ഥാനാർഥിത്വത്തിനു വേണ്ടി മാത്രമാണ് കോൺഗ്രസ് വിട്ടതെന്ന തെറ്റിദ്ധാരണ ആളുകൾക്കിടയിലുണ്ടെങ്കിൽ അത് മാറ്റിയെടുക്കുക പ്രധാനമാണെന്നും താൻ വിളിച്ചു പറഞ്ഞത് ജനങ്ങളെ അപകടപ്പെടുത്തുന്ന കോൺഗ്രസിലെ സാഹചര്യത്തെ കുറിച്ചാണെന്നും സരിൻ കൂട്ടിച്ചേർത്തു.

TAGS :

Next Story