Quantcast

ഷാനിമോൾ ഉസ്‌മാന്റെ കിടപ്പ് മുറിയിലെ പാതിരാ പരിശോധന; വനിതാ കമ്മീഷന് പരാതി നൽകി ജെബി മേത്തർ എംപി

അനധികൃതമായി കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യം

MediaOne Logo

Web Desk

  • Updated:

    2024-11-06 16:41:31.0

Published:

6 Nov 2024 2:47 PM GMT

palakkad police raid_shanimol usman
X

പാലക്കാട്: ഷാനിമോൾ ഉസ്‌മാന്റെ കിടപ്പ് മുറിയിലെ പരിശോധനക്ക് എതിരെ വനിതാ കമ്മീഷന് പരാതി. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എം. പിയാണ് പരാതി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ആയിരുന്ന മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായ ഷാനിമോൾ ഉസ്‌മാൻ, അഡ്വ. ബിന്ദു കൃഷ്‌ണ എന്നിവർ താമസിച്ചിരുന്ന കെപിഎം ഹോട്ടൽ മുറികളിൽ അർധരാത്രി വനിതാ ഉദ്യോഗസ്ഥർ ഇല്ലാതെ പൊലീസ് നടത്തിയ റെയ്‌ഡ് സ്ത്രീകൾക്ക് നേരെയുള്ള കടന്നുകയറ്റവും സ്ത്രീസുരക്ഷാ ലംഘനവുമാണെന്ന് പരാതിയിൽ പറയുന്നു.

സംഭവത്തിൽ വനിതാ കമ്മീഷൻ നേരിട്ട് അന്വേഷണം നടത്തണമെന്നും അനധികൃതമായി കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.

TAGS :

Next Story