പാലക്കാട് ശ്രീനിവാസന്‍ കൊലപാതകം; മൂന്നുപേര്‍ കൂടി അറസ്റ്റില്‍
ഗൂഢാലോചനയിൽ പങ്കെടുത്തവരും , പ്രതികളെ സഹായിച്ചവരുമാണ് അറസ്റ്റിലായത്
പാലക്കാട്: പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ ശ്രീനിവാസന്‍റെ കൊലപാതകത്തിൽ മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. ഗൂഢാലോചനയിൽ പങ്കെടുത്തവരും , പ്രതികളെ സഹായിച്ചവരുമാണ് അറസ്റ്റിലായത്.
ഗൂഢാലോചനയിൽ പങ്കെടുത്തതിന് അഷ്ഫാക്ക് , അഷറഫ് എന്നിവരാണ് അറസ്റ്റിലായത്. ശ്രീനിവാസനെ കൊലപെടുത്താൻ ഗുഢാലോചന നടത്തിയെന്നതാണ് ഇവർക്ക് എതിരായ കേസ്. ശങ്കുവാരതോട്ടിലെ പള്ളി ഇമാം സദ്ദാം ഹുസൈനെയും അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാളെ ഒളിവിൽ താമസിക്കാൻ ശ്രമിച്ചതിനും , കൊലപാതകത്തിൽ പങ്കെടുത്ത പ്രതിയുടെ ഫോൺ സൂക്ഷിച്ചതിനു മണ് സദ്ദാം ഹുസൈനെ അറസ്റ്റ് ചെയ്തത്.
ശ്രീനിവാസൻ വധക്കേസില്‍ ഇതുവരെ 7 പേരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ഉൾപെടെ ഉള്ളവരെ ഇനിയും പിടികൂടാനുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യും. അതെ സമയം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ വധകേസ് അന്വേഷണം കാര്യക്ഷമമല്ലെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്
Three more people have been arrested in connection with the murder of Palakkad RSS activist Srinivasan.
Adjust Story Font
16