Quantcast

പാലക്കാട് ശ്രീനിവാസൻ വധം; രണ്ടുപേർ കൂടി പിടിയിൽ

കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പത്തൊമ്പതായി

MediaOne Logo

Web Desk

  • Published:

    3 May 2022 4:09 PM GMT

പാലക്കാട് ശ്രീനിവാസൻ വധം; രണ്ടുപേർ കൂടി പിടിയിൽ
X

പാലക്കാട്: ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. വധഗൂഢാലോചനയില്‍ പങ്കെടുക്കുകയും പ്രതികൾക്ക് സഹായം നൽകുകയും ചെയ്തവരാണ് പിടിയിലായത്.

നേരത്തെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാള്‍കൂടി പിടിയിലായിരുന്നു. പട്ടാമ്പി സ്വദേശിയാണ് അറസ്റ്റിലായതെന്നാണ് സൂചന. പിടിയിലായ മൂന്നു പേരുടെയും അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തും. ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം 19 ആയി. ഇതില്‍ നാല് പേരാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍.

TAGS :

Next Story