Quantcast

പാലക്കാട് പശുവിനെ ഇടിച്ച് ട്രെയിൻ പാളം തെറ്റി

നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്

MediaOne Logo

Web Desk

  • Updated:

    15 Nov 2023 5:06 PM

Published:

15 Nov 2023 1:18 PM

Palakkad train derailed, train accident, latest malayalam news, പാലക്കാട് ട്രെയിൻ പാളം തെറ്റി, ട്രെയിൻ അപകടം, ഏറ്റവും പുതിയ മലയാളം വാർത്ത
X

പാലക്കാട്: വല്ലപ്പുഴ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന എക്സ്പ്രസിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം.


പശുവിനെ ഇടിച്ചാണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റിയത്. എഞ്ചിന്റെ മുൻഭാഗത്തെ ചക്രങ്ങളാണ് പാളം തെറ്റിയത്. ട്രെയിനിലെ യാത്രക്കാരെ റെയിൽവേയുടെ നേതൃത്വത്തിൽ റോഡ് മാർഗം ഷോർണൂർ ജംഗ്ഷനിൽ എത്തിച്ചു.

അപകടത്തിൽ ആർക്കും പരിക്കില്ല. ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ അപകടവിവരം അറിഞ്ഞത്. അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു.



TAGS :

Next Story