ഐഎസ്എം സംസ്ഥാന സമ്മേളനത്തിൽ ഫലസ്തീന് ഐക്യദാർഢ്യം
ഫലസ്തീൻ മണ്ണിൽ ക്രൂരതകൾക്കിടയാകുന്ന ജനതയ്ക്ക് വേണ്ടി പതിനായിരക്കണക്കിന് യുവാക്കൾ പങ്കെടുത്ത പലസ്തീൻ ഐക്യദാർഢ്യ സദസ്സ് നടത്തി
കൊച്ചി: എറണാകുളത്ത് നടന്ന ഐഎസ്എം സംസ്ഥാന സമ്മേളനത്തിൽ ഫലസ്തീൻ ഐക്യദാർഢ്യം. ഫലസ്തീൻ മണ്ണിൽ ക്രൂരതകൾക്കിരയാവുന്ന ജനതയ്ക്കായി സമ്മേളനത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. പതിനായിരക്കണക്കിന് യുവാക്കളാണ് സദസ്സിൽ പങ്കെടുത്തത്.
ഫലസ്തീൻ അംബാസിഡർ ശൈഖ് അദ്നാൻ അബു അൽ ഹൈജയുടെ സാന്നിധ്യത്തിൽ യുവാക്കൾ ഐക്യ ദാർഢ്യ പതിജ്ഞയെടുത്തു.
ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.എൻ.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, ഡോ.ഹുസൈൻ മടവൂർ, വി.കെ സക്കരിയ്യ, പി.വി. അഹമദ് സാജു , എച്ച്. ഇ മുഹമ്മദ് ബാബു സേട്ട്, റഷീദ് ഉസ്മാൻ സേട്ട്, സലീം ഫാറൂഖി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചിരുന്നു
Next Story
Adjust Story Font
16