Quantcast

ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിനെ എതിർക്കാൻ തുടങ്ങിയത് മുതലാണ് പാര്‍ട്ടിയും എതിർക്കാൻ തുടങ്ങിയത്: പാലോളി മുഹമ്മദ് കുട്ടി

ജമാഅത്തെ ഇസ്‌ലാമി അവരുടെ രാഷ്ട്രീയ നയം മാറ്റിയെന്നും പലോളി മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-10-30 05:17:20.0

Published:

30 Oct 2024 2:58 AM GMT

Paloli Mohammed Kutty
X

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി സിപിഎമ്മിനെ എതിർക്കാൻ തുടങ്ങിയത് മുതലാണ് സിപിഎമ്മും എതിർക്കാൻ തുടങ്ങിയതെന്ന് മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ജമാഅത്തെ ഇസ്‌ലാമി അവരുടെ രാഷ്ട്രീയ നയം മാറ്റിയെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

മുഖ്യമന്ത്രി ഖലീഫമാരെ അധിക്ഷേപിച്ചിട്ടില്ല. ഇന്ത്യയിൽ ഖലീഫ ഭരണം വന്നാൽ മറ്റ് മത വിഭാഗങ്ങൾക്ക് അത് അംഗീകരിക്കാൻ കഴിയില്ലെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു . മഅ്ദനിയുടെ ചരിത്രമാണ് പി. ജയരാജന്‍റെ പുസ്തകത്തിലൂടെ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്‍ലാമി ഒരുഘട്ടത്തില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. അവര്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്താണെന്ന് അറിയാത്തതുകൊണ്ടല്ല അത്. ജമാഅത്തെ ഇസ്‍ലാമിക്കാര് എന്താണെന്ന് കമ്മ്യൂണിസ്റ്റുകാര്‍ക്കും അസ്സലായിട്ട് അറിയാം. പക്ഷെ ഒരു പൊതുശത്രുവുണ്ടായിരുന്നു. അതിനെ തോല്‍പ്പിക്കണമെന്ന രീതിയില്‍ രണ്ടുകൂട്ടരും വോട്ട് കൈമാറി. അതാണ് അന്നുണ്ടായത്.

ഖലീഫ ഭരണത്തെ മുഖ്യമന്ത്രി അധിക്ഷേപിച്ചതല്ല. അത് ഒരു വിഭാഗത്തിന്‍റെ മാത്രം വിശ്വാസപ്രമാണം നടപ്പാക്കുന്നതിനു വേണ്ടിയിട്ടുള്ളതാണ്. ഖലീഫ ഭരണത്തെ ആക്ഷേപിക്കുകയല്ല ചെയ്തത്. അങ്ങനെയുള്ള സംവിധാനം വന്നാല്‍ അതിന്‍റെ ഭാഗമായി മറ്റിതര വിഭാഗങ്ങള്‍ക്ക് ഒത്തുപോകാന്‍ കഴിയില്ല. അപ്പോള്‍ സ്പര്‍ധ കൂടും, ഭിന്നിപ്പ് വരും. ജമാത്തിനോട് അങ്ങോട്ട് പോയി സിപിഎം വോട്ട് അഭ്യര്‍ഥിച്ചിട്ടില്ല. പൊതുശത്രുവിനെതിരായ യോജിപ്പാണ് അന്നുണ്ടായതെന്നും പാലോളി പറഞ്ഞു.



TAGS :

Next Story